വിവോയുടെ സെല്‍ഫി വിസ്മയം വി5 വിപണിയില്‍



കൊച്ചി > 20 മെഗാപിക്സല്‍ മുന്‍ ക്യാമറയോടുകൂടിയ വിവോയുടെ പുതിയ മോഡല്‍ വി5, ക്യാമറ ആന്‍ഡ് മ്യൂസിക് സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. മൂണ്‍ലൈറ്റ് ഫ്ളാഷും സോണി ഇമേജ്സെന്‍സും 5പി ലെന്‍സുമുള്ള സെല്‍ഫി ക്യാമറ, മങ്ങിയ വെളിച്ചത്തിലും വ്യക്തതയുള്ള ചിത്രം പകര്‍ത്താന്‍ സഹായിക്കും. എല്‍ഇഡി ഫ്ളാഷോടുകൂടിയ 13 മെഗാപിക്സലാണ് പിന്നിലെ ക്യാമറ. 4ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 3000 എംഎഎച്ച് ബാറ്ററിശേഷി, 4ജി കണക്ടിവിറ്റി ഓപ്ഷന്‍, ഹൈ-ഫൈ ഓഡിയോ സപ്പോര്‍ട്ട് തുടങ്ങിയവയുമുണ്ട്. 26നു വ്യാപകമായി വില്‍പ്പനയ്ക്കെത്തും. വില 17,890 രൂപ. Read on deshabhimani.com

Related News