ട്വിറ്റർ ലൊക്കേഷൻ ടാഗ‌് ഒഴിവാക്കുന്നു



ഏത്‌ സ്ഥലത്ത‌് യാത്രചെയ്താലും അത‌് നവമാധ്യമത്തിലിട്ട‌് നാലാളുകളെ അറിയിക്കാനാണ‌് എല്ലാവർക്കുമിഷ്ടം. എന്നാലിനിമുതൽ ഇത‌് ട്വിറ്ററിൽ നടപ്പില്ല. സ്ഥലമറിയുന്ന ഫീച്ചർ നീക്കം ചെയ്യാനൊരുങ്ങുകയാണ‌് ട്വിറ്റർ.   ആളുകൾ ഈ ഫീച്ചർ കൂടുതലായി ഉപയോഗിക്കാത്തതിനാലാണ‌് തീരുമാനമെന്ന‌് അധികൃതർ പറഞ്ഞു. എന്നാൽ, ട്വിറ്ററിന്റെ ക്യാമറയിൽത്തന്നെയാണ‌് ഫോട്ടോ എടുത്തതെങ്കിൽ ആപ്പിന‌് സ്ഥലം ഏതെന്ന‌് അറിയാൻ സാധിക്കും. ഇത‌് സ്വയമേ ലൊക്കേഷൻ ഏതെന്ന‌് പോസ്റ്റിനൊപ്പം നൽകുകയും ചെയ്യും. പുതിയ പരിഷ‌്കാരത്തെക്കുറിച്ച‌് ആളുകൾക്ക‌് വിഭിന്ന അഭിപ്രായമാണെങ്കിലും  ട്വീറ്റ‌് എഡിറ്റ‌് ചെയ്യാനുള്ള സൗകര്യം കൂടി ട്വിറ്ററിൽ ഏർപ്പെടുത്തണമെന്നാണ‌്  ആവശ്യം. ലൊക്കേഷൻ വെളിപ്പെടുത്തേണ്ട എന്നുണ്ടെങ്കിൽ സെറ്റിങ‌്സിൽ ഇത‌് നിർജീവമാക്കാൻ സാധിക്കും. ട്വിറ്റർ ഈ സൗകര്യം ഉപേക്ഷിക്കുന്നതോടെ മറ്റു സ്വതന്ത്ര ആപ്പുകൾ ഉപയോഗിച്ചുവേണം ആളുകൾക്ക‌് ഇനിമുതൽ സ്ഥലവിവരം പോസ‌്റ്റിൽ നൽകാൻ. Read on deshabhimani.com

Related News