ഇനി ഫ്ലീറ്റുകൾ വായിക്കാം



ഫെയ്‌സ്‌ബുക്കും  ട്വിറ്ററും  ഇൻസ്‌റ്റഗ്രാമും  തമ്മിലുള്ള മത്സരം ആരംഭിച്ചിട്ട്‌ കുറച്ചുനാളായി. ഇപ്പോൾ ട്വിറ്റർ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പുതിയ സവിശേഷത കൊണ്ടുവരാനൊരുങ്ങുകയാണ്‌. ഫെയ്‌സ്‌ബുക് സ്‌റ്റോറികൾക്ക്‌ സമാനമായ സവിശേഷതയെ ട്വിറ്റർ വിളിക്കുന്നത്‌ ‘ഫ്ലീറ്റുകൾ’ എന്നാണ്‌. ഫെയ്‌സ്‌ബുക്കിലും ഇൻസ്‌റ്റഗ്രാമിലും നിലവിലുള്ള ഒരു സവിശേഷതയാണിത്‌. ഉപയോക്താക്കൾ പോസ്‌റ്റ്‌ ചെയ്യുന്നവ  24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകുന്ന സംവിധാനമാണിത്‌. ട്വിറ്റർ ഫ്ലീറ്റ്‌സ്‌ സവിശേഷതയുടെ പരീക്ഷണം ബ്രസീലിൽ ആരംഭിച്ചതായി കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പഞ്ഞു.  ഈ പുതിയ സവിശേഷതയുടെ ചില വശങ്ങൾ ഫെയ്‌സ്‌ബുക് സ്റ്റോറികളുമായി സാമ്യമുള്ളതാണ്. ഹോം പേജിന്റെ മുകളിൽ ഫ്ലീറ്റുകൾ ദൃശ്യമാകും. പോസ്റ്റ് ചെയ്‌ത്‌ 24 മണിക്കൂറിനുശേഷം അത്  അപ്രത്യക്ഷമാകും. സാധാരണ ട്വീറ്റുകൾപോലെ, ട്വിറ്റർ ഫ്ലീറ്റുകൾക്കും 280 അക്ഷരം എന്ന പരിധി ഉണ്ടായിരിക്കും. Read on deshabhimani.com

Related News