പ്രോഗ്രസ്സിവ് ടെക്കീസ്‌ "തരംഗ് 2K23" സമാപിച്ചു



കൊച്ചി > ഇൻഫോപാർക്ക് കാമ്പസിനെ ആരവങ്ങളിൽ നിറച്ച് പുത്തൻ കലാപ്രതിഭകളെ സൃഷ്‌ടിച്ച് പ്രോഗ്രസ്സിവ് ടെക്കീസും ഇൻഫോപാർക്കും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യയിലെ  ഐ ടി ജീവനക്കാരുടെ പ്രഥമ ദേശീയ കലോത്സവമായ "തരംഗ് 2K23" സമാപിച്ചു. ആവേശവും ആകാക്ഷയും  മത്സരവാശിയും ഒട്ടും ചോരാതെ  പതിനായിരത്തിലധികം പ്രതിഭകൾ മാറ്റുരച്ച കലാമേള പടിയിറങ്ങുമ്പോൾ കഴിഞ്ഞ 12 ദിനരാത്രങ്ങൾ നൽകിയ പുതുമയാർന്ന അനുഭൂതിയുമായി അടുത്ത കലാമേളയ്‌ക്കായുള്ള കാത്തിരുപ്പിലാണ് ഏവരും. മാർച്ച് 1, 2 തീയതികളിലായി   മെഗാ വേദിയിൽ പുലർച്ചയോളം അരങ്ങേറിയ ഇനങ്ങളിൽ ഇൻഫോപാർക്ക് ചരിത്രത്തിൽ ആദ്യമായി  അഭൂതമായ ജനാവലി ഹർഷാരവങ്ങളോടെ ആട്ടവും പാട്ടുമായി മതിമറന്നു. ഏവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി രണ്ടാം സ്ഥാനത്തു നിന്നിരുന്ന Key Value Software Solutions പോയിൻ്റ്നില മെച്ചപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി അട്ടിമറി വിജയം നേടി തരംഗ് 2K23 0verall ചാമ്പ്യൻമാരായി. Runners Up ആയി Gadgeon ആണ് രണ്ടാം സ്ഥാനത്ത്. ഏവരുo ആകാംക്ഷയോടെ കാത്തിരിക്കുന്ന സമ്മാന വിതരണത്തിൻ്റെ കൂടുതൽ വിവരങ്ങൾ വരും ദിനങ്ങിൽ അറിയിക്കുമെന്ന് പ്രോഗ്രസ്സിവ് ടെക്കീസിൻ്റെ സംസ്ഥാന പ്രസിഡൻറ് ശ്രീ അനീഷ് പന്തലാനി അറിയിച്ചു. മാർച്ച് ഒന്നാം തീയതി നടന്ന ഇനങ്ങളിൽ ഗ്രൂപ്പ് ഫാഷൻ ഷോയും ഗാനമേളയും  ഏറെ ശ്രദ്ധേയമായി. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ മോഡലുകൾ സാമന്ത ജോസ്,  മോഡൽ, ആക്‌ടർ അദീബ് ജലീൽ എന്നിവരായിരുന്നു ഫാഷൻ ഷോയുടെ വിധി കർത്താക്കൾ. പുലർച്ച 5.30 വരെ അരങ്ങേറിയ മത്സരയിനങ്ങൾ കാണാൻ ആവേശം ഒട്ടും ചോരാതെ തന്നെ ഒരുത്സവാന്തരീക്ഷം സൃഷ്ടിച്ച് കാണികൾ തിങ്ങിനിറഞ്ഞത് മറ്റൊരനുഭവമായി മാറി. മാർച്ച് 2ന് സമാപന ദിനം  രാവിലെ 8:30 ന് ആരംഭിച്ച മത്സരയിനങ്ങൾ പുലർച്ചെ 2.30 വരെ നീണ്ടു. സമാപന ദിവസം ആക്റ്റർ, മോഡൽ ആര്യൻ കധൂരിയ, ഇമ്പൾസ് മോഡൽ മാനേജ്മെൻ്റ് മാനേജിംഗ് ഡയറക്റ്റർ അനീഷ് ജേക്കബ്, കാസ്റ്റിംഗ് ഡയറക്റ്റർ എൽദോസ് കെ രാജു വിധികർത്താക്കളായെത്തിയ ഫാഷൻ ഷോ സോളോയും സംഘനൃത്തവും സദസ്സിനെ കീഴടക്കി. മത്സര വിജയികൾ: Fashion show solo First - Lakshmi Bose Security Quotient Second - Noel jacob Exalture software labs Hiphop First - Sneha R - Fedserv Second - Pooja T - Keyvalue Robot dance First - Boney fernandez - g10x, Second - Alben joseph- Simelabs Free style dance First Sooraj & team - QBurst, Akhila shaji & team - EY Second Dinoj and team - TCS, Arya & team - Keyvalue Read on deshabhimani.com

Related News