സാമൂഹ്യമാധ്യമ ഉപയോക്താക്കളേ സമരം ചെയ്യൂ



സ്വകാര്യവിവരങ്ങൾ അപഹരിക്കുന്നതു തടയാൻ 48 മണിക്കൂർ സാമൂഹ്യമാധ്യമങ്ങൾ അടച്ചുപൂട്ടി ബഹിഷ്‌കരണ പ്രക്ഷോഭം നടത്താൻ ആഹ്വാനം. ഓൺലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയയുടെ സഹ സ്ഥാപകൻ ഡോ. ലാറി സാൻജറാണ് പ്രക്ഷോഭ ആഹ്വാനവുമായി രംഗത്തുവന്നത്. ഉപയോക്താവിനെതിരെ ചാരപ്പണി നടത്തുന്ന ഓൺലൈൻ ഭീമൻമാരുടെ സമീപനത്തിൽ മാറ്റംവരുത്താൻ ജൂലൈ നാലിനും അഞ്ചിനുമാണ് അടച്ചുപൂട്ടലിന് ആഹ്വാനം. ഈ ദിവസങ്ങളിൽ സാമൂഹ്യമാധ്യങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണം. ലോകമെമ്പാടുമുള്ള സാമൂഹ്യമാധ്യമ ഉപയോക്താക്കളുടെ വികാരം ശക്തമായി ഉയർത്താൻ ഇത്തരം സമരമുറ അനിവാര്യമെന്ന് വാദിക്കുന്നരാണ് ഏറെ. ഉപയോക്താക്കളുടെ ഡാറ്റയും സ്വകാര്യതയും ഓൺലൈൻശീലങ്ങളും കച്ചവടക്കണ്ണോടെ മോഷ്ടിക്കുന്ന കുത്തകകളെ ചെറുക്കാൻ പ്രതിഷേധം അനിവാര്യമാണെന്ന് ഡോ. ലാറി സാൻജർ ബ്ലോഗിൽ കുറിച്ചു. Read on deshabhimani.com

Related News