പോസ്റ്റിനൊപ്പം പാട്ടുമായി സ്നാപ്ചാറ്റ‌്



വിപണിയിൽ പിടിച്ചുനിൽക്കാനായി പുതിയ പരീക്ഷണങ്ങളുമായി സ്നാപ്ചാറ്റ‌്. ഷെയർചാറ്റും ടിക്ക‌് ടോക്കും ഇൻസ്റ്റാഗ്രാമും പോസ്റ്റിനൊപ്പം സംഗീതവും ഉൾപ്പെടുത്താനുള്ള സൗകര്യങ്ങളുണ്ട‌്. സമാനമായ അവതരണത്തിനുള്ള ശ്രമത്തിലാണ‌് സ്നാപ്ചാറ്റ‌്. ഇതിനായി യൂണിവേർസൽ മ്യൂസിക് ഗ്രൂപ്പ‌്, സോണി, വാർണർ എന്നിവരുമായി കരാറിൽ ഏർപ്പെട്ടതായാണ‌്  റിപ്പോർട്ടുകൾ. നേരത്തെ ഫെയ‌്സ‌്ബുക്കും സംഗീതം ഉൾപ്പെടുത്തുന്നതിനായി വൻകിട കമ്പനിക‌ളുമായി കരാറിൽ ഏർപ്പെട്ടിരുന്നു.  എന്നാൽ, സ്നാപ്ചാറ്റ‌് ഇതു സംബന്ധിച്ച‌് സ്ഥിരീകരണം നടത്തിയിട്ടില്ല. അടുത്തിടെ  ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ കമ്പനിയിലുള്ള രണ്ട‌് ഉദ്യോഗസ്ഥർ ചോർത്തിയതായി വിവാദമുണ്ടായിരുന്നു. ഉപയോക്താക്കളുടെ ഫോട്ടോകളും വീഡിയോകളും പോയ സ്ഥലങ്ങളുടെ വിവരവും ഇവർ സ്നാപ് ലയൺ എന്ന ആപ്പിലൂടെയാണ‌് ശേഖരിച്ചത‌്. ഇവരുടെ ഫോൺ നമ്പരും  മെയിൽ വിലാസവും പരസ്യമാക്കിയിരുന്നു. നിരവധി ഉപയോക്താക്കൾ ഇതുസംബന്ധിച്ച‌്  അധികൃതർക്ക‌് പരാതി നൽകിയിരുന്നു. Read on deshabhimani.com

Related News