വളച്ചൊടിക്കാം ഈ ഗൂഗിൾ ഫോൺ



ഓരോ നിമിഷവും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾക്ക‌് വേദിയൊരുക്കുന്ന മേഖലയാണ‌് സ്മാർട്ട‌്ഫോൺ വിപണി. പിക്സൽ ഫോണുകളിലൂടെ തന്റേതായ സ്ഥാനം നേടിയെടുത്ത ഗൂഗിൾ വളയ്ക്കാവുന്ന ഫോണുമായെത്തുന്നു. 2020ൽ  ഫോൺ പുറത്തിറക്കാനാണ‌് ഗൂഗിളിന്റെ പദ്ധതി സ്മാർട്ട‌്ഫോൺ വിപണിയിലെ വലിയ മാറ്റത്തിന‌് തുടക്കമിട്ട‌് സാംസങ്ങ‌് അടുത്തിടെ വളയ്ക്കാവുന്ന സ്മാർട്ട‌്ഫോണിന്റെ മാതൃക അവതരിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ‌് ഈ രംഗത്തേയ്ക്ക‌് ഗൂഗിളും പ്രവേശിക്കാനൊരുങ്ങുന്നത‌്. ഉടൻതന്നെ ഏഴ‌് മോഡൽ സ്മാർട്ട‌്ഫോണുകൾ പുറത്തിറക്കാനാണ‌്  പദ്ധതിയിടുന്നത‌്. പുതിയ ഏഴ‌് മോഡലുകളും പിക്സൽ ശ്രേണിയിൽ തന്നെയാണ‌് പുറത്തിറക്കുക. അതിലൊരു ഫോൺ വ‌ളയ്ക്കാവുന്ന സ്ക്രീനോട‌് കൂടിയതായിരിക്കും. നവംബറിൽ നടന്ന ആൻഡ്രോയിഡ‌് ഡെവ‌് ഉച്ചകേടിയിൽ മടക്കാവുന്ന ഫോണുക‌ൾക്ക‌് ഉപയോഗിക്കാവുന്ന രീതിയിൽ ആൻഡ്രോയഡ‌് പ്ലാറ്റ‌്ഫോമിൽ മാറ്റങ്ങൾ വരുത്താൻ സാംസങ്ങുമായി ചേർന്ന‌് പ്രവർത്തിക്കുകയാണെന്ന‌ും ഇത‌് വേഗതയാർന്ന സ്മാർട്ട‌്ഫോൺ അനുഭവം പ്രദാനം ചെയ്യുമെന്നും ഗൂഗിൾ അറിയിച്ചിരുന്നു. ഇതിനു പിന്നോടിയായാണ‌് പുതിയ ഫോണുമായി ഗൂഗിൾ എത്തുന്നത‌്. Read on deshabhimani.com

Related News