വാട‌്സാപ്പിൽ റമദാൻ സ്റ്റിക്കറും



വാട‌്സാപ്പിൽ ഇപ്പോൾ സ്റ്റിക്കറുകളുടെ കാലമാണ‌്. ഉപയോക്താക്കൾക്ക‌്  ഏറെ പ്രിയവും അതിനോട‌ുതന്നെ. ഇതിനായി പ്രത്യേക സ്റ്റിക്കർ കലക‌്ഷൻ ഒരുക്കാനും വാട‌്സാപ്  മറക്കാറില്ല. ഉത്സവകാലം ആയാൽ വിവിധതരം ആശംസാ സ്റ്റിക്കറുകൾ ആണ‌് എത്താറുള്ളത‌്.  റമദാൻ കാലമായതോടെ ഇനി റമദാൻ സ്റ്റിക്കറുകളും വാട‌്സാപ്പിൽ ലഭിക്കും. വാട‌്സാപ് സ്വന്തമായി റമദാൻ സ്റ്റിക്കറുകൾ  ഇറക്കില്ലെങ്കിലും മറ്റ്  ആപ്പുകള്‍ പുറത്തിറക്കുന്ന സ്റ്റിക്കറുകൾ ഡൗൺലോഡ‌് ചെയ‌്ത‌് പങ്കുവയ‌്ക്കാം. വാട്‌സാപ് തുറന്ന‌് ടൈപ്പിങ് സ്‌പേസിന് ഇടതുവശത്തുള്ള ഇമോജി ഐക്കണ്‍ ക്ലിക്ക് ചെയ്യണം.  ഇമോജികള്‍ക്ക് താഴെയുള്ള സ്റ്റിക്കര്‍ ഐക്കണ്‍ തെരഞ്ഞെടുത്ത‌് അതിലെ മോർ സ്റ്റിക്കർ ഓപ‌്ഷൻ വഴി പ്ലേസ‌്റ്റോറിൽ കയറാം. മറ്റ‌് ആപ്പുകൾ തയ്യാറാക്കിയ വിവിധതരം സ്റ്റിക്കറുകളുടെ ലിസ്റ്റ‌് കാണാം. അതിൽ  വാട‌്സാപ് സ്റ്റിക്കർ എന്ന ഓപ‌്ഷനിൽ റമദാൻ എന്ന‌് ടൈപ്പ‌് ചെയ‌്ത‌ാൽ സ്റ്റിക്കറുകൾ പ്രത്യക്ഷമാകും. ഇഷ‌്ടമുള്ളവ തെരഞ്ഞെടുത്ത‌് ഡൗൺലോഡ‌് ചെയ‌്ത‌് ഉപയോഗിക്കാം. ആപ്ലിക്കേഷൻ ഫോണിൽതന്നെ സൂക്ഷിച്ചെങ്കിൽ മാത്രമേ സ്റ്റിക്കറുകൾ വാട‌്സാപ്പിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.  Read on deshabhimani.com

Related News