തരംഗ് 2023: പ്രിയങ്ക ദേവസി മിസ്‌ ടെക്കി; സാം വർഗീസ്‌ മിസ്റ്റർ ടെക്കി

പ്രിയങ്ക ദേവസി, സാം വർഗീസ്‌


തൃക്കാക്കര> ഐടി ജീവനക്കാരുടെ പ്രഥമ സംസ്ഥാന കലോത്സവമായ ‘തരംഗ് 2023’ൽ പ്രിയങ്ക ദേവസിയെ മിസ്‌ ടെക്കിയായും സാം വർഗീസിനെ മിസ്റ്റർ ടെക്കിയായും തെരഞ്ഞെടുത്തു. കലോത്സവം എട്ടാംദിനത്തിലേക്ക് കടക്കുമ്പോൾ 135 പോയിന്റുമായി ഗാഡ്ജിയോൺ കുതിപ്പ് തുടരുകയാണ്. 87 പോയിന്റോടെ കീ വാല്യു രണ്ടാമതുണ്ട്‌. തിങ്കളാഴ്ച കലോത്സവത്തിലെ മത്സരങ്ങൾ പുനരാരംഭിക്കും. തിങ്കളാഴ്ച സിനിമാറ്റിക് സോങ് -സിംഫണി, സ്വരരാഗം ഡ്യൂയറ്റ് തുടങ്ങിയ ഇനങ്ങൾ അരങ്ങേറും. വ്യാഴാഴ്‌ച സമാപിക്കും. മത്സര വിജയികൾ ഉപന്യാസം (ഹിന്ദി) ഒന്നാം സ്ഥാനം - ബെനെറ്റ  (Ignitarium Technology Solutions), രണ്ടാം സ്ഥാനം - അഞ്ജന വി കുമാർ (Fed serv) ഹിന്ദി കവിതാരചന ഒന്നാം സ്ഥാനം - നിമിഷ പി ( Gadgeon), രണ്ടാം സ്ഥാനം - നിവ്യ സുനിൽ (Fragomen) ഹിന്ദി കഥാരചന ഒന്നാം സ്ഥാനം - റിസ്വാന ടി ആർ (Key Value), രണ്ടാം സ്ഥാനം - ശ്രീലേഖ പൊന്നമ്മ (Fragomen) ഇംഗ്ലീഷ് കവിതാ രചന ഒന്നാം സ്ഥാനം - ശ്രീജ സുരേന്ദ്രൻ (Qburst) , രണ്ടാം സ്ഥാനം - സഞ്ജന (EY), ഹസ്ന സക്കറിയ (Weft Technologies) കൊരിയോ വീഡിയോ ഒന്നാം സ്ഥാനം - സൂരജും സംഘവും (QBurst), രണ്ടാം സ്ഥാനം - അലീഷയും സംഘവും (QBurst), ആര്യ പ്രദീപും സംഘവും (Key Value) മോഹിനിയാട്ടം ഒന്നാം സ്ഥാനം - ഗായത്രി രാജേന്ദ്രൻ (EY), രണ്ടാം സ്ഥാനം - ജിഷ്ണ വേണുഗോപാൽ (EY), മീര പി ഉണ്ണി (UST)   Read on deshabhimani.com

Related News