പ്രോഗ്രസീവ് ടെക്കീസ് "തരംഗ്‌ 2023'; ആവേശമായി മത്സരങ്ങൾ



കൊച്ചി > പ്രോഗ്രസീവ് ടെക്കീസ് സംഘടിപ്പിക്കുന്ന ടെക്കികളുടെ സംസ്‌ഥാന കലോത്സവമായ "തരംഗ്‌ 2023"ആവേശകരമായ മൂന്നാം ദിനത്തിലേക്ക്. ഇന്ന് വേദികളിൽ ഓയിൽ പെയിന്റിങ്, കൊളാഷ്, ക്യാരിക്കേച്ചർ, നെയിൽ ആർട്ട്, എംബ്രോയ്‌ഡറി, ഫേസ് പെയിന്റിങ്, മെഹന്ദി ആർട് എന്നീ ഇനങ്ങളിലായി 120ഓളം മത്സരാർത്ഥികൾ മാറ്റുരച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച മത്സര ഇനങ്ങൾ വൈകീട്ട്‌ 6 മണിയോടെ പൂർത്തിയായി. രാവിലെ നടന്ന ഓയിൽ പെയിന്റിങ്ങ് മത്സരത്തിൽ സിദ്ധാർത്ഥ്. PM( June ITS solutions) ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനം പ്രബിലയും(TCS) അഭിജത്ത് KV (Admaren) യും പങ്കിട്ടു. തുടർന്ന് നടന്ന കൊളാഷ് മത്സരത്തിൽ അഭിജിത്ത് KV (Admaren) ഒന്നാം സ്ഥാനവും അതുൽരാജ് (Neo IT technologies) രണ്ടാം സ്ഥാനവും നേടി. ക്യാരിക്കേച്ചർ വിഭാഗത്തിൽ അനന്ദൻ (Overbrook technology solutions) ഒന്നാം സ്ഥാനവും സിദ്ധാർത്ഥ് PM (June ITS solutions) രണ്ടാംസ്ഥാനവും നേടിയപ്പോൾ നെയിൽ ആർട്ടിൽ ഫാത്തിമ നസ്‌ബിൻ (Keyvalue) ഒന്നാം സ്ഥാനവും അലീഷ (Qbrust technologies) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എംബ്രോയ്‌ഡറി മത്സരത്തിൽ അലീന(FedServ)ഒന്നാം സ്ഥാനവും സിസിൽ മറിയ ജോയ്(Keyvalue)രണ്ടാം സ്ഥാനവും നേടി. ഇത് വരെയുള്ള പോയിന്റ് നിലയിൽ 55 പോയിന്റോട് കൂടി GadgEon ഒന്നാംസ്ഥാനത്ത് തുടരുന്നു,27 പോയിന്റോട് കൂടി Keyvalue ആണ് രണ്ടാം സ്ഥാനത്ത്. ഫെബ്രുവരി 20 തിങ്കളാഴ്‌ച വേദികളിൽ കഥകളി സംഗീതം, ലളിത ഗാനം,കാർട്ടൂണിങ്,പെൻസിൽ ഡ്രോയിങ്, ഡിജിറ്റൽ ആർട്,പോസ്റ്റർ ഡിസൈനിങ്,വാട്ടർ കളറിങ്, ബോട്ടിൽ ആർട് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും.   Read on deshabhimani.com

Related News