ഫെയ‌്സ‌്ബുക്കിനോട‌് ബൈ ബൈ പറഞ്ഞ‌് 15 ലക്ഷം പേർ



യുവാക്കളിൽ, ഫെയ‌്സ‌്ബുക്ക‌്  എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന സർവേ കണക്കാക്കാൻ പോയവർ ഞെട്ടി. അമേരിക്കയിൽമാത്രം രണ്ട‌് വർഷത്തിനിടെ ഫെയ‌്സ‌്ബുക്കിനോട‌് ഗുഡ‌്ബൈ പറഞ്ഞത‌് 15 ലക്ഷം പേരാണ‌്. ഇതാദ്യമായാണ‌് ഇത്രയും വലിയ ഇടിവ‌് ഫെയ‌്സ‌്ബുക്കിനുണ്ടാകുന്നത‌്. 12–- 34 പ്രായമുള്ളവരോടാണ‌് ഫെയ‌്സ‌്ബുക്ക‌് ഉപയോഗത്തെപ്പറ്റി എഡിസൺ റിസർച്ച‌് ചോദ്യങ്ങൾ ചോദിച്ചത‌്. ‘കൂട്ടുകാരെ കണ്ടെത്തു’ എന്ന നിർദേശവും അനാവശ്യ പരസ്യങ്ങളുമാണ‌് യുവജനങ്ങൾ കൂട്ടത്തോടെ ഫെയ‌്സ‌്ബുക്ക‌് ഉപേക്ഷിക്കാൻ കാരണമായത‌്.  ഇതിൽ ഭുരിഭാഗം പേരും ഫെയ‌്സ‌്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള  ഇൻസ്റ്റഗ്രാമിലേക്ക‌് ചേക്കേറിയെന്നാണ‌് കണ്ടെത്തിയത‌്. വ്യാജവാർത്തകളില്ലാത്തതും ഉപയോക്താക്കളുടെ കൈയിൽനിന്ന‌് ചുരുക്കം വിവരങ്ങൾ ആവശ്യപ്പെടുന്നതും കൊണ്ടാണ‌് യുവാക്കൾ കൂട്ടത്തോടെ ഇൻസ്റ്റഗ്രാമിലേക്ക‌് മാറിയെന്നാണ‌് കണ്ടെത്തൽ.  ഇൻസ്റ്റഗ്രാമിൽ ഇതുവരെ ഒരുലക്ഷം കോടി ഉപയോക്താക്കളുണ്ട‌്. ഫെയ‌്സ‌്ബുക്ക‌ിൽ ആൾക്കാരുടെ കൊഴിഞ്ഞുപോക്ക‌് തടയാനായി നടപടിയെടുക്കുമെന്നാണ‌് സൂചന. പ്രായമായവരിൽ ഫെയ‌്സ‌്ബുക്ക‌് ഉപയോഗം കൂടുന്നുണ്ടെന്നും സർവേയിൽ വ്യക്തമായി. Read on deshabhimani.com

Related News