ഓൺലൈൻ വിൽപ്പനയിൽ ഒന്നാമൻ മൊബൈൽ



എന്തും ഓൺലൈനിൽവഴി വാങ്ങുന്നതാണ്‌ ഇപ്പോഴത്തെ ശീലം. സ്മാർട്ട്‌ഫോണുകളുടെ കാര്യം പറയുകയുംവേണ്ട. ഈ വർഷത്തെ രണ്ടാംപാദ കണക്കെടുപ്പിൽ ഓൺലൈൻ മൊബൈൽ വിൽപ്പനയിൽ 26 ശതമാനത്തിന്റെ വർധനവാണ്‌ രേഖപ്പെടുത്തിയത്‌.  അതിൽ 46 ശതമാനം വളർച്ചനേടി ഷവോമിയാണ്‌ മുന്നിൽ. റിയൽമീ, സാംസങ്‌ എന്നീ കമ്പനികളും തൊട്ടുപിന്നിലുണ്ട്‌. കടകളിൽ നിന്ന്‌ നേരിട്ടുള്ള മൊബൈൽ വിൽപ്പനയിൽ നാല്‌ ശതമാനം ഇടിവാണുണ്ടായത്‌. കൗണ്ടർപൊയിന്റ്‌ മാർക്കറ്റ്‌ മോണിറ്റർ സർവീസിന്റെ ഏറ്റവും പുതിയ ഗവേഷണത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.    ഷവോമിയുടെ റെഡ്‌മി നോട്ട്‌ 7 പ്രോ സിരീസ്‌, റെഡ്‌മി 6 എ, റെഡ്‌മി നോട്ട്‌ 6 പ്രോ, റെഡ്‌മി ഗോ എന്നിവയാണ്‌ വിൽപ്പനയിൽ കുതിച്ചുകയറ്റം നടത്തിയത്‌. ഓൺലൈനിൽ 15,000 – -20,000 രൂപയിൽ ഈ മൂന്ന് ബ്രാൻഡുകളുടെയും മൊബൈലുകൾ ലഭ്യമാകുന്നതാണ്‌ വിജയരഹസ്യം. Read on deshabhimani.com

Related News