വണ്‍പ്ളസ് 5 ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്ഫോണ്‍



ആഗോള മൊബൈല്‍ സാങ്കേതികവിദ്യ കമ്പനിയായ വണ്‍പ്ളസിന്റെ പ്രീമിയം ഫ്ളാഗ്ഷിപ് സ്മാര്‍ട്ട്ഫോണായ വണ്‍പ്ളസ് 5 വിപണിയില്‍. ഡ്യുവല്‍ ക്യാമറ, എട്ട് ജിബി റാം, ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ എന്നിവയാണ് സവിശേഷതകള്‍. അതിവേഗ ചാര്‍ജിങ് സാങ്കേതികവിദ്യയായ ഡാഷ് ചാര്‍ജ്, അരമണിക്കൂര്‍കൊണ്ട് മുഴുവന്‍ ദിന ചാര്‍ജ് ലഭ്യമാക്കും. 34 ജിഎസ്എം നെറ്റ്വര്‍ക്ക് ബാന്‍ഡുമുണ്ട്. 3300 എംഎഎച്ച് ബാറ്ററിക്ക് വണ്‍പ്ളസ് 3ടിയെക്കാള്‍ 20 ശതമാനം കൂടുതല്‍ ആയുസ്സ് ഉണ്ട്. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജ് ഉള്ള മിഡ്നൈറ്റ് ബ്ളാക്ക് നിറത്തിന്റെ വില 37,999 രൂപ. ആറ് ജിബി റാമും 64 ജിബി സ്റ്റോറേജും ഉള്ള സ്ളേറ്റ് ഗ്രേ പതിപ്പിന് 32,999 രൂപ. Read on deshabhimani.com

Related News