അഞ്ചാണ‌് ക്യാമറ പവർഫുള്ളാണ‌് നോക്കിയ



രണ്ടുക്യാമറയെങ്കിലും ഇല്ലെങ്കിൽ പിന്നെന്ത‌് സ‌്മാർട‌് ഫോൺ എന്നുചോദിക്കുന്ന കാലമാണ‌്. വാങ്ങുന്നവർ നിശ്ചയമായും അതിന്റെ ക്യാമറാ പ്രകടനത്തെക്കുറിച്ച‌് ശ്രദ്ധിച്ചുമാത്രമേ  ഫോൺ വാങ്ങൂ. അഞ്ച‌് ക്യാമറയുണ്ടെങ്കിൽ ഒറ്റഫോണിൽ തിരിക്കാതെയും മറിക്കാതെയും ചുറ്റിലും ക്ലിക്കാം. എത്ര മെഗാപിക്‌സലാണ് എന്ന ചോദ്യത്തിനുപകരം എത്ര ക്യാമറയുണ്ട‌് എന്ന ചോദ്യമാണ‌് വിപണിയിൽ ഇപ്പോഴത്തെ ട്രെൻഡ‌്. ഇത്തരക്കാർക്കായി അഞ്ചുക്യാമറയുള്ള ലോകത്തിലെ ആദ്യ സ്മാർട്‌ഫോണായ നോക്കിയ 9 പവർവ്യൂ പുറത്തിറങ്ങി. ഫോണിലെ  സോഫ്റ്റ് വെയറിന്  അഞ്ചുലെൻസിനെയും  പ്രത്യേകം നിയന്ത്രിക്കാം. ക്യാമറയ്ക്ക് 60 മെഗാപിക്‌സൽ മുതൽ 240 മെഗാപിക്‌സൽവരെയുള്ള ചിത്രങ്ങളും പകർത്താം. മൂന്നു മോണോക്രോം ലെൻസും രണ്ട് ആർജിബി ലെൻസും ഉൾക്കൊള്ളുന്നതാണ് പിന്നിലെ അഞ്ച് ക്യാമറ. 5.99 ഇഞ്ച് 2 കെ റെസല്യൂഷനുണ്ട‌്.  6 ജിബി റാമും. കൂടാതെ, വയർലെസ് ചാർജിങ്ങും ഉൾപ്പെടുത്തിയിരിക്കുന്നു. 49,700 രൂപയായിരിക്കും ഇന്ത്യയിലെ വില. Read on deshabhimani.com

Related News