വാട‌്സാപ‌് വിരൽതൊട്ടു തുറക്കാം



ആൻഡ്രോയിഡ‌് ഫോണുകളിൽ വാട‌്സാപ‌് സ‌്ക്രീനിൽ തൊട്ട‌് തുറക്കാനാകുന്ന ഫിംഗർപ്രിന്റ‌് സെൻസർ വരുന്നു. തുടക്കംമുതൽതന്നെ ഇത്തരമൊരു ഫീച്ചറിനായി വാട‌്സാപ‌് പരിശ്രമിച്ചെങ്കിലും ഇപ്പോഴാണ‌് യാഥാർഥ്യമാകുന്നത‌്.  പുതിയ ഓതന്റിക്കേഷൻ ഫീച്ചറിന്റെ സ‌്ക്രീൻഷോട്ടും പുറത്തുവിട്ടു. സാധാരണ ഉപഭോക്തക്കളിലേക്ക‌് എന്നെത്തുമെന്ന കാര്യം വ്യക്തമല്ല.  വിരലടയാള സെൻസർ ഉപയോഗിച്ച‌് അക്കൗണ്ട‌് ലോക്ക‌് ചെയ്യാനും തുറക്കാനും സാധിക്കും. പ്രൈവസി സെറ്റിങ‌്സിൽ "യൂസ‌് ഫിംഗർ പ്രിന്റ‌് ടു അൺലോക്‌' എന്ന ഓപ‌്ഷൻ തെരഞ്ഞെടുത്താൽ വിരലടയാള സെൻസർ പ്രവർത്തിപ്പിക്കാനാകും. വിരലടയാളം രജിസ‌്റ്റർ ചെയ‌്തുകഴിഞ്ഞാൽ ആപ‌് എത്ര സമയത്തിനുള്ളിൽ ലോക‌് ചെയ്യണമെന്ന‌ും തെരഞ്ഞെടുക്കാം (1 മിനിറ്റിനു ശേഷം/ 10 മിനിറ്റിനു ശേഷം / 30 മിനിറ്റിനുശേഷം എന്നിങ്ങനെ). അപ‌്ഡേറ്റിൽ ഫിംഗർപ്രിന്റ‌് സെൻസർ വന്നാൽ വാട‌്സാപ്പ‌് നോട്ടിഫിക്കേഷൻ തരും. ഐഫോൺ ഉപയോക‌്താക്കൾക്ക‌് വാട‌്സാപ്പിലെ വിരലടയാള സെൻസറും മുഖം തിരിച്ചറിയുന്ന ഫേഷ്യൽ റെക്കഗ‌്നിഷനും ഉപയോഗത്തിലുണ്ട‌്. Read on deshabhimani.com

Related News