സമയം കൊല്ലാൻ "ഗെയിം' കളിച്ച്‌ ലോകം



ലോകമെങ്ങും കൊറോണ വൈറസ്‌ പടർന്നുപിടിച്ചിരിക്കുകയാണ്‌.  പ്രതിരോധ നടപടികളുടെ ഭാഗമായി ആളുകൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ മൊബൈൽ ഫോൺ ഗെയിം ഉപയോഗം കൂടി. പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നതിന്റെ മടുപ്പകറ്റാൻ ഗെയിമുകളെയും വീഡിയോ സ്‌ട്രീമിങ് സേവനങ്ങളെയുമാണ്‌ ഉപയോക്താക്കൾ ആശ്രയിക്കുന്നത്‌. ഒരുമാസത്തിനിടെ ഓൺലൈൻ ഗെയിമുകൾക്കായുള്ള ആവശ്യം കുത്തനെ വർധിച്ചതായാണ്‌ വിവര വിശകലന സ്ഥാപനമായ സെൻസർ ടവറിന്റെ പഠനം വ്യക്തമാക്കുന്നത്‌. ഗെയിം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 39 ശതമാനം വർധനയാണ്‌ ആഗോളതലത്തിൽ ഫെബ്രുവരിയിൽ മാത്രമുണ്ടായതെന്ന്‌ പഠനം പറയുന്നു. ഏഷ്യയിൽ 46 ശതമാനം ഗെയിം ഉപയോഗം വർധിച്ചു. ഗെയിമുകളുടെ ഉപയോഗം ഇനിയും വർധിക്കുമെന്ന്‌ സ്‌ട്രീം എലമെന്റ്‌ സിഇഒ ഡൊറോൺ നിർ പറഞ്ഞു. പസിൽ ഗെയിമുകൾ, പബ്‌ജിക്ക്‌ സമാനമായ ഗെയിം ഓഫ്‌ പീസ്‌, ഹോണർ ഓഫ്‌ കിങ്‌സ്‌ എന്നിവയ്‌ക്കാണ്‌  ചൈനയിൽ ആവശ്യക്കാർ കൂടുതലെന്ന്‌ മൊബൈൽ ആപ്പുകളെക്കുറിച്ച്‌ പഠനം നടത്തുന്ന സ്ഥാപനമായ ആപ്പ്‌ ആനീ അറിയിച്ചു. Read on deshabhimani.com

Related News