ഫെയ്‌സ്‌ബുക്ക്‌ റാങ്ക്‌ 14



ലോകത്തെ ഏറ്റവും മികച്ച 10 ബ്രാൻഡുകളിൽനിന്ന്‌ സാമൂഹ്യമാധ്യമരംഗത്തെ ഭീമന്മാരായ ഫെയ്‌സ്‌ബുക്ക്‌ പുറത്ത്‌. കഴിഞ്ഞ വർഷംവരെ എട്ടാം സ്ഥാനത്തായിരുന്ന ഫെയ്‌സ്‌ബുക്ക്‌ പുതിയ കണക്കുപ്രകാരം പതിനാലാം സ്ഥാനത്തേക്ക്‌ കൂപ്പുകുത്തി. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‌ ഫെയ്‌സ്‌ബുക്കിനെ ആദ്യ പത്തിൽനിന്ന്‌ പുറത്താക്കിയത്‌.   ആപ്പിൾ, ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്‌റ്റ്‌, കൊക്കകോള, സാംസങ്‌, ടൊയോട്ട, മെഴ്‌സിഡിസ്‌, മക്‌ഡൊണാൾഡ്‌സ്‌, ഡിസ്‌നി എന്നിവ ഒന്നുമുതൽ പത്തുവരെയുള്ള സ്ഥാനത്തെത്തി. ഫെയ്‌സ്‌ബുക്ക്‌ സിഗററ്റുപോലെ കുട്ടികളിൽ ലഹരിയാകുന്നുവെന്ന്‌ അമേരിക്കൻ സോഫ്‌റ്റ്‌വെയർ കമ്പനി സെയിൽസ്‌ഫോഴ്‌സ്‌ സിഇഒ മാർക് ബെനിയോഫ്‌ പറഞ്ഞിരുന്നു. കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക അഴിമതിക്കുശേഷം  ഉപയോക്താക്കളിൽ 66 ശതമാനം പേരും ഫെയ്‌സ്‌ബുക്കിൽ അവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News