പുലിവാല്‌ പിടിച്ച്‌ സുക്കർബർഗ്‌



അമേരിക്കയിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെപേരിൽ പുലിവാല്‌ പിടിച്ചിരിക്കയാണ്‌ ഫെയ്‌സ്‌ബുക്ക്‌ മേധാവി മാർക്‌ സുക്കർബർഗ്‌. സാമൂഹ്യമാധ്യമങ്ങളിൽ നിരോധനങ്ങൾ ഏർപ്പെടുത്തുന്നത്‌ സാമൂഹ്യമുന്നേറ്റങ്ങൾക്ക്‌ തടയിടലാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദമായ ‘സ്വാതന്ത്ര്യ പ്രസംഗം’. സെൻസറിങ്ങിലൂടെ വീഡിയോ നീക്കംചെയ്യുന്ന ടിക്‌ ടോക്കിനെതിരെയായിരുന്നു സുക്കർബർഗിന്റെ  പ്രസംഗം. വാട്സാപ്‌, ഫെയ്‌സ്‌ബുക്ക്‌ തുടങ്ങി തങ്ങളുടെ എല്ലാ സാമൂഹ്യമാധ്യമങ്ങളും എല്ലായിടങ്ങളിലും ഉപയോഗിക്കപ്പെടുന്നുണ്ട്‌. പ്രതിഷേധങ്ങളും മറ്റും തുറന്നുകാണിക്കാൻ ശ്രമിക്കാറുണ്ട്‌–-സുക്കർബർഗ്‌ പറഞ്ഞു.  അങ്ങനെയൊരു ഇന്റർനെറ്റാണോ നമുക്കാവശ്യമെന്നും ഫെയ്‌സ്‌ബുക്ക്‌ മേധാവി ചോദിച്ചു. ചൈന ഇന്റർനെറ്റുമായി ബന്ധപ്പെട്ട തങ്ങളുടെ കാഴ്ചപ്പാടിനെ ലോകവ്യാപകമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വാദിച്ചു. ചൈനയെ ലക്ഷ്യമാക്കി ഫെയ്‌സ്‌ബുക്ക്‌ "സെൻസർഷിപ്പ്‌ ടൂൾ' വികസിപ്പിക്കുന്നുണ്ടെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. ചൈനയ്ക്ക്‌ എതിരെയുള്ള സുക്കർബർഗിന്റെ വാദങ്ങൾക്കെതിരെ നിരവധിപേരാണ്‌ മുന്നോട്ട്‌ വന്നത്‌. Read on deshabhimani.com

Related News