കോവിഡ്: മോഡൽ എൻജിനീയറിംഗ് കോളേജിന്റെ റീച്ച് ഔട്ടിന് മികച്ച പ്രതികരണം



കൊച്ചി> കോവിഡ് 19 എന്ന മഹാമാരിയിൽ കുടുങ്ങിയവരെ സഹായിക്കുന്നതിനായി തൃക്കാക്കര ഗവ.മോഡൽ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഓൺലൈൻ ധനസമാഹരണ പരിപാടിയായ   റീച്ച് - ഔട്ടിനു മികച്ച പ്രതികരണം. കോളേജിൻ്റെ 2020 അധ്യയന വർഷത്തിലെ ടെക്നോ- മാനേജീരിയൽ ഫെസ്റ്റായ 'എക്സൽ' -ൻ്റെ ഭാഗമാണ് റീച്ച് - ഔട്ട് .കൊവിഡ് 19 ബാധിത മേഖലകളിലെ ആതുരാലയങ്ങളിലായിരിക്കുന്നവർക്ക്   സാന്ത്വനമാവുക എന്ന ലക്ഷ്യത്തോടെ "സീഡ്സ് ' എന്ന സംഘടനയുമായി  ചേർന്നാണ് പരിപാടി നടത്തിയത്. 2020 മെയ് 13 മുതൽ 17 വരെ നടത്തിയ പരിപാടിയിൽ വിനയ് ഫോർട്ട്, രാജീവ് രവി, പ്രാപ്തി എലിസബത്ത്, ഡി.ജെ സാവിയോ തുടങ്ങി പത്തോളം താരങ്ങൾ അണിനിരന്നു. ഒപ്പം വികാശ് പോൾ, ഭരത് ബാലാജി, രാഹുൽ സിദ്ധാർത്ഥ് ,എന്നീ സ്റ്റാൻഡ് അപ്പ് കൊമേഡിയന്മാരും, അരുൺ ആലാട്ട് ,അന്തോണി ലാസെറോ, റിനോഷ് ജോർജ് എന്നീ ഗായകരും നടി അനഘ മരിയ വർഗീസും ആര്യ മോഹനും പങ്കുചേർന്നു.ഇൻസ്റ്റ ഗ്രാമിൽ ഏറെ ശ്രദ്ധേയമായ 'ഈറ്റ് - കൊച്ചി- ഈറ്റ് ' എന്ന ഫുഡ് ബ്ലോഗും റീച്ച് - ഔട്ട് -ൽ ഭാഗമായിരുന്നു .ആകെ 300 - ൽ പരം പ്രേക്ഷകരും, 750-ൽ പരം സംഭാവനകളോടും, നടത്തിയ പരിപാടിയിൽ നിന്ന് ഒന്നര ലക്ഷം രൂപയോളം സമാഹരിച്ചു. വിദ്യാർത്ഥികൾ കണ്ടെത്തിയ തുക സീഡ്‌സിനു  കൈമാറും. Read on deshabhimani.com

Related News