ഫെയ്‌സ്‌ബുക്കിനെ വെട്ടി ടിക്‌ടോക്‌



വീഡിയോ ആപ്പായ ടിക്‌ടോക്‌ സാമൂഹ്യമാധ്യമ രംഗത്ത്‌ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ കാലഘട്ടമാണ്‌ കഴിഞ്ഞുപോയത്‌. 2019ൽ 74 കോടി പേരാണ്‌ ടിക്‌ടോക്‌ ഡൗൺലോഡ്‌ ചെയ്തത്‌. ലോകത്ത്‌ ഏറ്റവും കൂടുതൽ ഡൗൺലോഡ്‌ ചെയ്യപ്പെട്ടിരിക്കുന്ന ആപ് വാട്‌സാപ്പാണ്‌. തൊട്ടുപിന്നാലെ ഫെയ്‌സ്‌ബുക്കും. എന്നാൽ, വൈകാതെ ഫെയ്‌സ്‌ബുക്കിന്റെ രണ്ടാം സ്ഥാനം ടിക്‌ടോക്‌ നേടിയെന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018നെ അപേക്ഷിച്ച്‌ 13 ശതമാനം വളർച്ചയാണ്‌ ടിക്‌ടോകിന്‌ സാമൂഹ്യമാധ്യമ ലോകത്തുണ്ടായത്‌. ഇതിൽ പ്രധാന പങ്കുവഹിക്കുന്നതോ ഇന്ത്യയും. 2019ലെ അവസാന കണക്കുകൾ പുറത്തുവരുമ്പോൾ ടിക്‌ടോക്‌ രണ്ടാം സ്ഥാനമുറപ്പിക്കുകയാണ്‌. ചൈനീസ്‌ കമ്പനിയായ ബൈറ്റ്‌ ഡാൻസാണ്‌ ടിക്‌ടോകിന്റെ മാതൃസ്ഥാപനം. സിംഗപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈക്കിയും ഓൺലൈൻ രംഗത്ത്‌ സ്വന്തം സ്ഥാനം നേടിക്കഴിഞ്ഞു. Read on deshabhimani.com

Related News