പരസ്യങ്ങൾ നിയന്ത്രിക്കാൻ ഫെയ്‌സ്‌ബുക്ക്‌



പരസ്യങ്ങളിൽ  വാർത്തകളുടെ ലിങ്ക്‌ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യദാതാക്കൾക്ക്‌ ഫെയ്‌സ്‌ബുക്ക്‌ പൂട്ടിടുന്നു. ഇവ ആപ്പിൽനിന്ന്‌ പൂർണമായും ഒഴിവാക്കാനൊരുങ്ങുകയാണ്‌ ഫെയ്‌സ്‌ബുക്ക്‌. ബ്രിട്ടീഷ്‌ സർക്കാരിനെക്കുറിച്ചുള്ള ബിബിസി വാർത്തയുടെ ലിങ്ക്‌ കൺസർവേറ്റീവ്‌ പാർടിയുടെ പരസ്യത്തിൽ  പ്രത്യക്ഷപ്പെട്ടത്‌ വലിയ ചർച്ചയായിരുന്നു. യാഥാർഥ വാർത്തയെ പൊലിപ്പിച്ച്‌ കാണിച്ചെന്നായിരുന്നു ആരോപണം. ഇതോടെയാണ്‌ ഫെയ്‌സ്‌ബുക്കിന്റെ  നീക്കം.രാഷ്ട്രീയമായും സാമൂഹ്യമായുമുള്ള വസ്തുതകൾ വളച്ചൊടിച്ച്‌  ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഫേയ്‌സ്‌ബുക്ക്‌  അടക്കമുള്ള സാമൂഹ്യമാധ്യങ്ങൾ സമ്മർദത്തിലാണ്‌. രാഷ്ട്രീയവിഷയങ്ങളിൽ ഉള്ളടക്കവും അഭിപ്രായവും തെറ്റായ രീതിയിൽ കൈകാര്യംചെയ്യുന്ന ശ്രമങ്ങൾ തടയുന്നതിനായി നിരവധി ശ്രമങ്ങൾ ഫെയ്‌സ്‌ബുക്ക്‌ നടത്തുന്നുണ്ട്‌. ഈ വർഷം അവസാനത്തോടെ ഇത്തരം  പ്രശ്‌നം പരിഹരിക്കുമെന്ന്‌  ഫെയ്‌സ്‌ബുക്ക്‌ പറഞ്ഞു. അമേരിക്കയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങളും വാർത്തകളും പ്രചരിക്കുന്നതിലും ഫെയ്‌സ്‌ബുക്ക്‌ നിബന്ധനകൾ കർശനമാക്കിയിരുന്നു. Read on deshabhimani.com

Related News