ഫെയ്‌സ്‌ബുക്ക്‌ കടുക്കും



തങ്ങൾ ആഗോളതലത്തിൽ സമ്മർദങ്ങൾ നേരിടുന്നുണ്ടെന്ന്‌ സമ്മതിച്ച്‌ ഫെയ്‌സ്‌ബുക്ക്‌ തലവൻ മാർക്ക്‌ സുക്കർബർഗ്‌. ഫെയ്‌സ്‌ബുക്കും മറ്റു സാമൂഹ്യമാധ്യമങ്ങളും വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വലിയ സമ്മർദങ്ങളാണ്‌ നേരിടുന്നത്‌. പ്രത്യേകിച്ച്‌ ഫെയ്‌സ്‌ബുക്ക്‌ രാഷ്ട്രീയ പരസ്യങ്ങളുടെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങി. ജർമനിയിലെ മ്യൂണിക്കിൽ സെക്യൂരിറ്റി കോൺഫറൻസിൽ വച്ചാണ്‌ സുക്കർബർഗ്‌ ഇക്കാര്യം പറഞ്ഞത്‌.  ഫെയ്‌സ്‌ബുക്കിലെ ഉള്ളടക്കം നിരീക്ഷിക്കാൻ 35,000 അംഗ സംഘമുണ്ടെന്നും നിർമിതബുദ്ധിയുടെ സഹായത്തോടെ ദിവസവും 10 ലക്ഷത്തിലധികം വ്യാജ അക്കൗണ്ട്‌ നീക്കം ചെയ്യുന്നുണ്ടെന്നും അദ്ദേഹംപറഞ്ഞു. സ്വകാര്യ കമ്പനികൾ തങ്ങളെ സാമൂഹ്യമരാദ്യ പഠിപ്പിക്കേണ്ടെന്നും സുക്കർബർഗ്‌ ആഞ്ഞടിച്ചു. 2018ലാണ്‌ അമേരിക്ക രാഷ്ട്രീയ പരസ്യങ്ങൾക്കായി പുതിയ നയങ്ങൾ അവതരിപ്പിച്ചത്‌. എന്നാൽ, സാമൂഹ്യമാധ്യമങ്ങളിലെ പ്രമുഖർ സ്‌പോൺസർ ചെയ്യുന്ന രാഷ്ട്രീയ പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യാജ പ്രൊഫൈലുകൾ നീക്കം ചെയ്യുമെന്നും കഴിഞ്ഞയാഴ്‌ച  ഫെയ്‌സ്‌ബുക്ക്‌ വ്യക്തമാക്കിയിരുന്നു. Read on deshabhimani.com

Related News