മാറ്റത്തിനൊരുങ്ങി ഗൂഗിൾ ഫോട്ടോസ്‌



ഗൂഗിൾ ഫോട്ടോസിൽ പുത്തൻ മാറ്റങ്ങൾ ഒരുക്കുകയാണ്‌ ഗൂഗിൾ. സ്വകാര്യ സന്ദേശങ്ങൾ അയക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അടുത്തിടെയാണ്‌ ഗൂഗിൾ ഫോട്ടോസ്‌ അവതരിപ്പിച്ചത്‌. ഇതിനുപുറമെ "അക്കൗണ്ട്‌ പിക്കർ',  "സ്കിപ്പഡ്‌ സജഷൻസ്‌' എന്നിവയാണ്‌ മറ്റ്‌ രണ്ട്‌ ഫീച്ചർ. അക്കൗണ്ട്‌ പിക്കറിലൂടെ യൂസർ അക്കൗണ്ട്‌ മാറാൻ സാധിക്കുമെന്നതാണ്‌ പുതിയ ഗുണം. ആദ്യമായി ഗൂഗിൾ ഡ്രൈവിലും ജി–-മെയിലിലുമാണ്‌ ഈ ഫീച്ചർ അവതരിപ്പിച്ചത്‌. ഗൂഗിൾ ഫോട്ടോസിലെ യൂസർ അവതാറിൽ വെറുമൊരു സ്വവൈയ്‌‌പ്പിലൂടെ ഇത്‌ സാധ്യമാകും. ഇവിടെ നീല നിറത്തിൽ കാണുന്ന വൃത്തം അക്കൗണ്ട്‌ മാറിയാലുടൻ പച്ച നിറമായി മാറും.  കൊളാഷ്‌, ഫിൽട്ടർ, ക്ലിപ്പിങ്‌ വീഡിയോ തുടങ്ങിയ ഗൂഗിൾ ഫോട്ടോസിന്റെ ഫീച്ചറുകൾ നിങ്ങൾ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ സ്കിപ്പഡ്‌ സജഷൻസിലൂടെ ഇവ വീണ്ടും ലഭ്യമാകും. Read on deshabhimani.com

Related News