എല്ലാവരും ഒരുമണിക്കൂറിലധികം വീഡിയോ കാണുന്നു



ഇന്ത്യയിലെ പ്രേക്ഷകര്‍ ദിവസവും വീഡിയോ കാണാൻ ചെലവിടുന്നത് 70 മിനിറ്റോളമെന്ന് റിപ്പോര്‍ട്ട്‌.   കൂടുതലും കാണുന്നത് സിനിമയാണ്. ഇതിനായി സ്മാര്‍ട്ട്‌ ടിവിയും വലിയ സ്ക്രീനുകളുമാണ് തെരഞ്ഞെടുക്കുന്നതെന്നും ഇറോസ് നൗ കെപിഎംജി റിപ്പോര്‍ട്ടില്‍ പറഞ്ഞു. 30 ശതമാനത്തോളം ആളുകളും ഹിന്ദി, ഇം​ഗ്ലീഷ് ഇതര ഭാഷകളിലെ പരിപാടികള്‍ കാണുന്നു. ദക്ഷിണേന്ത്യയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗം 2022 ആകുന്നതോടെ പ്രതിമാസം 13.5 എക് സാ ബെെറ്റ് ആകും.   2017ലെ കണക്ക് പ്രകാരം ഇത് 1.5ഇബി ആണ്. 2022ല്‍ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 77ശതമാനവും വീഡിയോയായി മാറുകയും ചെയ്യും. നിലവില്‍ ഇന്ത്യയിൽ 30 വീഡിയോ ഓണ്‍ ഡിമാന്‍ഡ് പ്ലാറ്റ്ഫോമുകളാണുള്ളത്. Read on deshabhimani.com

Related News