തീപിടിക്കും വൺ പ്ലസ്
വണ്‍ പ്ലസിന്റെ ആദ്യ സ്മാര്‍ട് ഫോണ്‍ മോഡലായ വണ്‍ പ്ലസ് വണിന് തീപിടിച്ചു. രാഹുല്‍ ഹിമാലിയന് എന്നയാളാണ് തന്റെ വണ്‍ പ്ലസ് വണ്‍ സ്മാർട്ട ഫോണിന് തീപിടിച്ചതായി പരാതി നൽകിയത്. തീപിടിച്ച് പുക ഉയര്‍ന്നപ്പോള്‍ വെള്ളമൊഴിച്ച് കെടുത്തിയതായും രാഹുല്‍ പറഞ്ഞു. വണ്‍ പ്ലസ് വണിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിന് ഇ- മെയിലില്‍ രാഹുല്‍ പരാതി അറിയിക്കുകയായിരുന്നു. കേടായ ഫോണിന്റെ ചിത്രങ്ങളും ഇ -മെയിലിൽ നല്‍കിയിട്ടുണ്ട്. ഫോണ്‍ രാത്രി മൂന്നോടെയാണ് തീപിടിച്ച് പുകയാന്‍ തുടങ്ങിയത്. ഫോണ്‍ ചാര്‍ജ് ചെയ്തിട്ടില്ലെന്നും സംഭവസമയം ഫോൺ സ്വിച്ചോഫ് ആണെന്നുമാണ് രാഹുലിന്റെ വാദം. സംഭവം ഗൗരവമായാണ് കാണുന്നതെന്നും കമ്പനി അധികൃതര്‍ ഉപയോക്താവിനെ കണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും വണ്‍ പ്ലസ് പ്രസ്താവനയില്‍ പറഞ്ഞു. Read on deshabhimani.com