പ്രായം ചോദിച്ച്‌ ഇൻസ്റ്റഗ്രാമും



ഇൻസ്റ്റഗ്രാമും ഇനി വയസ്സ്‌ ചോദിക്കും. 13 വയസ്സുകഴിഞ്ഞവരെ മാത്രം സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കാനനുവദിക്കുന്ന അമേരിക്കൻ നയത്തിന്റെ ഭാഗമായാണ്‌ പുതിയ തീരുമാനം. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാനും വ്യാജവാർത്തകളിൽ നിന്ന്‌ അവരെ അകറ്റി നിർത്താനുമാണ്‌ നീക്കം. പ്രായപൂർത്തിയാകാത്തവർ ഇൻസ്റ്റാഗ്രാമിൽ ചേരുന്നത് തടയാനും  പ്രായത്തിന് അനുയോജ്യമല്ലാത്ത കാര്യങ്ങളിൽ നിന്ന അവരെ മാറ്റി നിർത്താനുമാണ്‌ വിവരങ്ങൾ ചോദിക്കുന്നതന്ന്‌ കമ്പനി പറഞ്ഞു. എന്നാൽ പ്രായം മറ്റുള്ളവർക്ക്‌ കാണാൻ കഴിയുന്ന തരത്തിലാകില്ലെന്നും കമ്പനി പറയുന്നു. മറ്റ്‌ സാമൂഹ്യമാധ്യമങ്ങളിെലേതുപോലെ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന നടപടികൾ ഇൻസ്റ്റഗ്രാം സ്വീകരിക്കുന്നില്ലെന്ന്‌ കഴിഞ്ഞ ദിവസം ടെക്‌ ക്രഞ്ചിന്റെ ലേഖനത്തിൽ  പറഞ്ഞിരുന്നു.  Read on deshabhimani.com

Related News