ഓൺലൈൻ സെൻസർഷിപ്‌: പിന്തുണച്ച്‌ ഇന്ത്യക്കാർ



നെറ്റ്ഫ്ലിക്‌സ്‌, ആമസോണ്‍ പ്രൈം, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ക്ക് സെന്‍സര്‍ഷിപ് ആവശ്യമാണെന്ന് സർവേ ഫലം. ഇന്ത്യയില്‍ നടത്തിയ സർവേയിലാണ് 57ശതമാനം പേരും സംപ്രേക്ഷണം ചെയ്യുന്ന ഉള്ളടക്കത്തില്‍ നിയന്ത്രണം വേണമെന്ന അഭിപ്രായം മുന്നോട്ടുവച്ചത്. പൊതു കാഴ്ചയ്ക്ക് സാധ്യമല്ലാത്ത തരത്തിലുള്ള ഉള്ളടക്കം ഇവയിലൂടെ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ നിയന്ത്രണം ആവശ്യമാണെന്ന്‌ കൂടുതല്‍ പേരും പറഞ്ഞു.  നിയന്ത്രണത്തിനെ പിന്തുണച്ചവരില്‍ കൂടുതല്‍ പേര്‍ പുരുഷന്മാരാണ്. 45ശതമാനം പുരുഷന്മാരും സെന്‍സര്‍ഷിപ്പിനെ പിന്തുണച്ചപ്പോള്‍ 34ശതമാനം സ്ത്രീകളാണ് ആവശ്യത്തിനൊപ്പം നിന്നത്. എന്നാൽ, 30ശതമാനം പേര്‍ മാത്രമാണ്, നിയന്ത്രണത്തിലൂടെ കൂടുതൽ ആളുകൾ ഇത്തരം പ്ലാറ്റ്ഫോമിലേക്ക് അടുക്കുമെന്ന് അഭിപ്രായപ്പെട്ടത്. യൂ​ഗോവ് എന്ന ബ്രിട്ടന്‍ ആസ്ഥാനമാക്കിയ  ​ഗവേഷണ സ്ഥാപനമാണ് സർവേ നടത്തിയത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഓൺലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News