വാട്സാപ്പിൽ ഉടൻ അദൃശ്യ സന്ദേശങ്ങൾ



സന്ദേശമയക്കുന്നതിൽ ഉപയോക്താക്കൾക്ക്‌ ഏറ്റവും പുതിയ അനുഭവം നൽകാൻ ഒരുങ്ങുകയാണ്‌ വാട്‌സാപ്. അദൃശ്യമാകുന്ന സന്ദേശങ്ങളാണ്‌ വാട്‌സാപ് ഏറ്റവും പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്‌. നമ്മൾ അയച്ച സന്ദേശം ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സ്വയം ഡിലീറ്റ്‌ ആകുമെന്നാണ്‌ വിവരം. മുൻകൂട്ടി സജ്ജീകരിച്ച ഡ്രോപ്‌ഡൗൺ മെനുവിൽ ഇത്‌ സെറ്റ്‌ ചെയ്യാം. അഞ്ച്‌ സെക്കന്റ്‌മുതൽ ഒരു മണിക്കൂർ വരെയുള്ള സമയപരിധി ഇതിനായി ഉപയോഗിക്കാമെന്നാണ്‌ റിപ്പോർട്ട്‌. ഉപയോക്താവിന്‌ ഇഷ്‌ടമുള്ള സമയദൈർഘ്യം നൽകാനുള്ള ഓപ്‌ഷൻ ഉണ്ടാകില്ല. എന്നാൽ, പുതിയ മാറ്റം എത്രത്തോളം സ്വീകരിക്കപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിൽ ഈ സൗകര്യവും ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്‌. നിലവിൽ ഫെയ്‌സ്‌ബുക് മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നീ സാമൂഹ്യമാധ്യമങ്ങളിൽ ഈ സേവനം ലഭ്യമാണ്‌. മെസഞ്ചറിൽ "സീക്രട്ട്‌ കോൺവർസേഷൻ' എന്ന പേരിൽ  ഇതിനായി പ്രത്യേക ഫീച്ചർ ഉണ്ട്‌. Read on deshabhimani.com

Related News