ലൈക്ക്‌ എണ്ണി ആളാകേണ്ട



എന്തിനും ഏതിനും ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ട്‌ ലൈക്കു വാങ്ങുന്നവരാണ്‌ ഒട്ടുമിക്ക ആളുകളും. എന്നാൽ, ഇനി ലൈക്കിന്റെ എണ്ണം കൂട്ടി ആളാകാമെന്ന മോഹം ആർക്കും വേണ്ട. ഫെയ്‌സ്‌ബുക്കിലെ ലൈക്കിന്റെ എണ്ണം അപ്രത്യക്ഷമായേക്കുമെന്നാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക്‌ ചെയ്‌ത ഒന്നോ രണ്ടോ ആളുകളുടെ പേരുമാത്രം പോസ്‌റ്റിൽ കാണിക്കാനുള്ള ആലോചനയിലാണ്‌ ഫെയ്‌സ്‌ബുക്ക്‌. മറ്റുള്ളവർക്ക്‌ കിട്ടുന്ന ലൈക്കിന്റെ എണ്ണം നോക്കി സ്വയം വിലയിരുത്തി അപകർഷതാബോധമുണ്ടാകുന്ന സാഹചര്യം ഉപയോക്താക്കളിൽ കൂടുന്നതിനാലാണ്‌ ഇത്തരമൊരു പരീക്ഷണത്തിനു ഫെയ്‌സ്‌ബുക്ക്‌ ഒരുങ്ങുന്നത്‌. ഫെയ്‌സ്‌ബുക്കിന്റെ തന്നെ ആപ്പായ ഇൻസ്റ്റഗ്രാം ഇത്‌ നേരത്തെ പരീക്ഷിച്ചുതുടങ്ങി. ക്യാനഡ, ബ്രസീൽ ഓസ്‌ട്രേലിയ തുടങ്ങി ഏഴു രാജ്യങ്ങളിൽ  ഇത്‌ പരീക്ഷണാർഥം നടപ്പാക്കിവരികയാണ്‌. ഉപയോക്താക്കളുടെ മാനസിക സംഘർഷം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ്‌ ഇൻസ്റ്റഗ്രാമും ഇപ്പോൾ ഫെയ്‌സ്‌ബുക്കും ഇത്തരമൊരു പരീക്ഷണത്തിനൊരുങ്ങിയത്‌. ലൈക്കിന്റെ എണ്ണം ഫെയ്‌മുകളെ സൃഷ്ടിക്കുന്നതിൽ  ഒട്ടുമിക്ക ഉപയോക്താക്കളും അതൃപ്തരാണെന്ന കണ്ടെത്തലിനെ തുടർന്നാണിത്‌. Read on deshabhimani.com

Related News