എംഫോണ്‍ ഫീച്ചര്‍ഫോണുകള്‍



മലയാളികളുടെ സ്മാര്‍ട്ട്ഫോണ്‍ സംരംഭമായ എംഫോണ്‍ മൂന്നു ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ചു. കാഴ്ചയിലും പ്രവര്‍ത്തനത്തിലും പ്രത്യേകതകളുള്ള  എംഫോണ്‍ 180, എംഫോണ്‍ 280, എംഫോണ്‍ 380 എന്നീ മൂന്ന് ഫോണുകള്‍ ആണ് വിപണിയിലെത്തിച്ചിട്ടുള്ളത്.  2.4 ഇഞ്ച് ഡിസ്പ്ളേയുള്ള മോഡല്‍ ആണ് എംഫോണ്‍ 180. പോളി കാര്‍ബോണറ്റ് മെറ്റീരിയലിലുള്ള ഇവയ്ക്ക് ഒരു ആഴ്ചയിലധികം ബാറ്ററി നില്‍ക്കും. ക്യാമറ, വീഡിയോറെക്കോഡര്‍, ഫയല്‍മാനേജര്‍, ഇന്റര്‍നെറ്റ്, മ്യൂസിക് പ്ളേയര്‍ തുടങ്ങിയവയുണ്ട്. 32 എംബി റാമുള്ള ഈ മോഡലിന് മൈക്രോ എസ്ഡി കാര്‍ഡ്വഴി 32 ജിബിവരെ സ്റ്റോറേജ് സൌകര്യം ഉയര്‍ത്താം. 2.4  ഇഞ്ച് ഡിസ്പ്ളേയുള്ള എംഫോണ്‍ 280 സിഎന്‍സി അലുമിനിയം മെറ്റലില്‍  ഫ്രണ്ട് പാനല്‍ തീര്‍ത്തിരിക്കുന്നതിനാല്‍ വ്യത്യസ്തവും മികവുറ്റതുമാണ്. ബാറ്ററി എട്ടു ദിവസത്തിലധികം സ്റ്റാന്‍ഡ് ബെയും 24 മണിക്കൂര്‍വരെ ടോക്ടൈമും നല്‍കുന്നതാണ്. വീഡിയോ റെക്കോര്‍ഡറോടുകൂടിയ ക്യാമറയും ഇന്റര്‍നെഡര്‍, മ്യൂസിക് പ്ളേയര്‍, എഫ്എം റേഡിയോ, സൌണ്ട് റെക്കോര്‍ഡര്‍ എന്നിവയെല്ലാമുള്ള എംഫോണ്‍ 280ന്  32ജിബിവരെ മെമ്മറി ഉയര്‍ത്താനും സാധിക്കും.   ഡിസ്പ്ളേയുടെ  വലുപ്പത്തില്‍ മുന്നിലാണ് എംഫോണ്‍ 380, ആറുദിവസത്തിലധികം ബാറ്ററി സ്റ്റാന്‍ഡ്ബൈ നല്‍കുന്ന മോഡലാണ് ഇത്. ഇന്റര്‍നെറ്റ്, ക്യാമറ, വീഡിയോ റെക്കോര്‍ഡര്‍, മ്യൂസിക് പ്ളേയര്‍, എഫ്എം റേഡിയോ, സൌണ്ട് റെക്കോര്‍ഡര്‍, ഓര്‍ഗനൈസര്‍ എന്നിവയുണ്ട്. Read on deshabhimani.com

Related News