ജിയോണി എക്സ്1 എസ് വിപണിയില്‍



ജിയോണി പുതിയ സ്മാര്‍ട്ട്ഫോണ്‍ എക്സ്1 എസ് വിപണിയിലിറക്കി. 12,999 രൂപയാണ് വില. മൂന്ന് മെഗാ പിക്സല്‍ ക്യാമറയും സെല്‍ഫി ഫ്ളാഷോടുകൂടിയ 16 മെഗാ പിക്സല്‍ സെല്‍ഫി ക്യാമറയും വാഗ്ദാനംചെയ്യുന്നു. 4000 എംഎഎച്ച് ബാറ്ററി ഒരുദിവസം നീണ്ടുനില്‍ക്കുന്ന ചാര്‍ജ് നല്‍കുന്നു. 0.3 സെക്കന്‍ഡില്‍ ഫോണ്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സെല്‍ഫിയെടുക്കാനും ഉപയോഗിക്കാം. അമിഗോ 4.0 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയ്ഡ് 7.0യാണ് മെറ്റാലിക്ക് ഡിസൈനിലുള്ള ഫോണിലുള്ളത്. ബ്യൂട്ടിഫുള്‍ വീഡിയോ, ഫേസ് ബ്യൂട്ടി 2.0, ഐആര്‍ റിമോട്ട്, ഡ്യൂവല്‍ സിം, 256 ജിബിവരെ ഉയര്‍ത്താവുന്ന എസ്ഡി കാര്‍ഡ് എന്നീ സവിശേഷതകളും ഉള്‍പ്പെടുന്നു. Read on deshabhimani.com

Related News