പാനസോണിക്കിന്റെ സ്മാര്‍ട്ട് ഫോണ്‍ എലുഗ ആര്‍ക്



കൊച്ചി >  കര്‍വ്ഡ് ഡിസ്പ്ളേ സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് തുടക്കംക്കുറിച്ച് പാനസോണിക് ഇന്ത്യ 2.5  കര്‍വ്ഡ് ഡിസ്പ്ളേ ഫോണായ എലുഗ ആര്‍ക് 12,490 രൂപയ്ക്ക് അവതരിപ്പിച്ചു. 2.5 ഡി കര്‍വ്ഡ് എച്ച്ഡി ഐപിഎസ് ഡിസ്പ്ളേയുമായി എത്തുന്ന ഈ 4ജി മൊബൈല്‍ ഫോണ്‍, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ അടക്കമുള്ള അധിക സുരക്ഷാസംവിധാനങ്ങളുമായാണ് എത്തുന്നത്. സ്ക്രീന്‍ ലോക്കിങ്, കോളുകള്‍ സ്വീകരിക്കല്‍. ലോഞ്ചിങ് അപ്ളിക്കേഷനുകള്‍, സെല്‍ഫികള്‍ എടുക്കല്‍ തുടങ്ങി വ്യത്യസ്ത ആപ്പുകള്‍ ലോക്ക്ചെയ്യല്‍ തുടങ്ങിയ ഉയര്‍ന്ന വ്യക്തിഗത സുരക്ഷാ സംവിധാനങ്ങള്‍വരെ ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 5.1 ലോലി പോപ്പുമായി എത്തുന്ന എലുഗ ആര്‍ക് എല്‍ഇഡി ഫ്ളാഷ് ലൈറ്റോടു കൂടിയ 8 എംപി റിയര്‍ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്്. ഈ ഇരട്ട സിം സ്മാര്‍ട്ട് ഫോണിന് 1800 എംഎഎച്ച് ബാറ്ററിയാണുള്ളത്. Read on deshabhimani.com

Related News