മോട്ടോ ജി 5 പ്ളസ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍



കൊച്ചി > മോട്ടോ ജി 5 പ്ളസ് പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. പ്രീമിയം ഡിസൈന്‍, സമാനതകളില്ലാത്ത സ്റ്റൈല്‍, മികച്ച പ്രവര്‍ത്തനം എന്നിവയെല്ലാം ഒത്തിണങ്ങിയതാണ് അഞ്ചാം തലമുറ പ്രീമിയം മോട്ടോ ജി പ്ളസ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അലൂമിനിയം ഫിനിഷ് മെറ്റല്‍ കേയ്സ്, 13.2 സെമി (5.2 ഇഞ്ച്) ഫുള്‍ എച്ച് ഡി സ്ക്രീന്‍, കോണിങ് ഗോറില്ല ഗ്ളാസ് 3, ഡ്യുവല്‍ ഓട്ടോഫോക്കസ് പിക്സല്‍സ് ക്യാമറ സെന്‍സര്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 12 എംപി ക്യാമറ, മൂടിക്കെട്ടിയ ദിവസങ്ങളില്‍പ്പോലും മനോഹരമായ ചിത്രങ്ങളാണ് ലഭ്യമാക്കുക. അതിവേഗത്തിലും സുഗമവുമായ  പ്രവര്‍ത്തനത്തിന് ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 2.0 ഗെഹാഹെട്സ് ഒക്ടാ-കോര്‍ സിപിയു, 650 മെഗാ ഹെട്സ് ആഡ്രിനോ 506 ജിപിയു എന്നിവ സഹായിക്കുന്നു. ടര്‍ബോ പവര്‍ 3000 എംഎഎച്ച് ബാറ്ററി 15 മിനിറ്റ് ചാര്‍ജ്ചെയ്താല്‍ ആറുമണിക്കൂര്‍ ചാര്‍ജ് ലഭിക്കും. മോട്ടോ ജി 5 പ്ളസിന് 14,999 രൂപയാണ് വില. 4 ജിബി റാമും 32 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനും ഉള്ളതിന് 16,999 രൂപയുമാണ് വില. Read on deshabhimani.com

Related News