സാംസങ് ഗ്യാലക്സി എസ്8, എസ്8 പ്ളസ്



കൊച്ചി > സാംസങ് ഇലക്ട്രോണിക്സിന്റെ ഗ്യാലക്സി എസ്8, ഗ്യാലക്സി എസ്8 പ്ളസ് എന്നീ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെയ് അഞ്ചുമുതല്‍ തെരഞ്ഞെടുത്ത ചെറുകിട ഷോപ്പുകളില്‍ ലഭ്യമാകുന്ന ഇവ മുന്‍കൂട്ടി ബുക്ക്ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്‍ഫിനിറ്റി ഡിസ്പ്ളേ, ഐറീസ് സ്കാനര്‍ ഉള്‍പ്പെടെയുള്ള  ബയോ മെട്രിക് സുരക്ഷ, സാംസങ് പേ തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് ഫോണുകളിലുണ്ട്. മൊബൈല്‍ പേമെന്റ് സംവിധാനമായ സാംസങ് പേയും ഇതോടൊപ്പം ഉണ്ടാകും.  വെളിച്ചം കുറവുള്ളപ്പോള്‍പോലും ഉപയോഗിക്കാവുന്ന ലോ ലൈറ്റ് ക്യാമറയും ബിക്സ്ബി പേഴ്സണല്‍ അസിസ്റ്റന്റും ഇതിന്റെ സവിശേഷതകളില്‍പ്പെടും. ഗ്യാലക്സി എസ്8ന്  5.8  ഇഞ്ചും ഗ്യാലക്സി എസ്8 പ്ളസിന്  6.2 ഇഞ്ചുമാണ് ഡിസ്പ്ളേ ലഭ്യമാകുക. വില ഗ്യാലക്സി എസ്്8- 57,900 രൂപ, ഗ്യാലക്സി എസ്8 പ്ളസ് 64,900 രൂപ. Read on deshabhimani.com

Related News