വിലയോ; അതെല്ലാം മറന്നേക്കൂ!



വിലകുറഞ്ഞ മൊബൈൽ ഫോണുകൾ ഇന്ത്യക്കാർക്ക്‌ വേണ്ടായെന്നാണ്‌ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. 5000 രൂപയ്ക്ക്‌ താഴെയുള്ള ഫോണുകൾക്ക്‌ ആവശ്യക്കാർ കുറഞ്ഞതായാണ്‌ സ്മാർട്ട്‌ഫോൺ നിർമാതാക്കൾ അറിയിക്കുന്നത്‌. പഴയ ഫോൺ മാറ്റിവാങ്ങുമ്പോൾ പലപ്പോഴും 5,000 രൂപയിൽ താഴെവിലയുള്ള സ്മാർട്ട്‌ഫോൺ ലഭിക്കാറുണ്ട്‌. എന്നാൽ, ഇപ്പോൾ ഉപയോക്താക്കൾക്ക്‌ വിലകൂടിയ ഫോണുകളോടാണ്‌ താൽപ്പര്യം. ഫോണിന്റെ കാര്യത്തിൽ ഇന്ത്യക്കാർ പുലർത്തുന്ന ശ്രദ്ധ അതിവിശിഷ്‌ടമാണ്‌. ക്യാമറ, മെമ്മറി, ബാറ്ററി, റാം എന്നിവയൊക്കെ നോക്കി മാത്രമാണ്‌ നമ്മൾ ഫോൺ വാങ്ങാറ്‌. അതിനൊപ്പം വിലയും ഒരു ഭാഗമായിരിക്കുകയാണ്‌. 2018 മുതൽ ഇന്ത്യയിൽ 5,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോണുകളുടെ വിപണി ഇടിഞ്ഞുതുടങ്ങിയെന്നാണ്‌ കൗണ്ടർപോയിന്റ്‌ ഗവേഷണത്തിൽ സൂചിപ്പിക്കുന്നത്‌. 2019ൽ ഈ ഫോണുകളുടെ വിൽപ്പനയിൽ 45 ശതമാനം കുറവുണ്ടായി. 2020 ഓടെ വിൽപ്പനയിൽ കനത്ത ഇടിവായിരിക്കും ഉണ്ടാകുക. Read on deshabhimani.com

Related News