‘ടാപ്പ്‌ ഔട്ട്‌’ ഇവനാണ‌് സ‌്മാർട്ട‌് പ്ല‌ഗ‌്



കൊച്ചി > ആവശ്യത്തിൽ കൂടുതൽ സമയം ചാർജ‌് ചെയ്യാനിടുന്നത‌് ഇലക്ട്രോണിക‌് ഉപകരണങ്ങളുടെ ആയുസ്സ‌് കുറയ‌്ക്കുമെന്ന‌് ഇനി പേടി വേണ്ട‌‌, പരിഹാരമായി  ‘ടാപ്പ് ഔട്ട്’ സ്മാർട്ട‌് പ്ലഗ് റെഡി.  ഇടിമിന്നൽമൂലം അമിത വൈദ്യുതപ്രവാഹം  ഉണ്ടായാൽ തനിയെ വൈദ്യുതിബന്ധം വിച്ഛേദിക്കും.  ഉപകരണത്തിന്റെ ബാറ്ററിയിൽ ചാർജ‌് നിറഞ്ഞാലും തനിയെ ഓഫാകും. ഇലക്ട്രോണിക‌് ഉപകരണങ്ങൾ സ‌്മാർട്ട‌് പ്ല‌ഗ‌ിൽ പൂർണ സുരക്ഷിതമെന്ന‌് ‘ടാപ്പ് ഔട്ട്’  നിർമാതാക്കൾ പറയുന്നു. മുഹമ്മദ് റിസ്വാൻ, അമീർ ഫായിസ്, ആനന്ദ് ഉണ്ണിക്കൃഷ്ണൻ, ഇ എം അഭിജിത‌് എന്നിവരാണ‌് സ്മാർട്ട‌് പ്ലഗിന‌് രൂപംനൽകിയത‌്. വിപണിയിൽ കിട്ടുന്ന സാധാരണ പ്ലഗിലാണ്  ഇവർ ടാപ്പ് ഔട്ട്  വികസിപ്പിച്ചത്. മൊബൈലിലോ ലാപ്‌ടോപ്പിലെ ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനിലൂടെയോ അകലെനിന്ന് ടാപ്പ് ഔട്ടിനെ നിയന്ത്രിക്കാനാകും. ഏത‌് ഇലക്ട്രോണിക‌് ഉപകരണങ്ങളും സ്മാർട്ട് പ്ലഗിലൂടെ സുരക്ഷിതമായി ഉപയോഗിക്കാം. ഇടിമിന്നലിൽ ഫാൻ, ടിവി, ഫ്രിഡ്ജ് തുടങ്ങിയവ തകാരാറിലാവുക പതിവാണ്. ടാപ്പ‌് ഔട്ട് ഉപയോഗിക്കുന്നതിലൂടെ ഇത‌് തടയാം. സ്മാർട്ട് പ്ലഗ് നിയന്ത്രിക്കാനുള്ള ആപ്ലിക്കേഷൻ ആൻഡ്രോയ്ഡിലും വിൻഡോസിലും പ്രവർത്തിക്കും. വൈഫൈ മോഡ്യൂൾ, ബ്ലൂടൂത്ത് മോഡ്യൂൾ, മൈക്രോ കൺട്രോളർ എന്നിവയാണ്  സ്മാർട്ട് പ്ലഗിലെ പ്രധാന ഘടകങ്ങൾ. ആദ്യം നിർമിച്ചപ്പോൾ 400 രൂപയാണ് ചെലവായത്. എന്നാൽ, 300 രൂപയ്ക്ക് വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനാകും.  ഇവർ പഠിക്കുന്ന കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഇടയിൽ വിൽപ്പന നടത്താനാണ് ആലോചന. തുടർന്ന് വിപണിയിലിറക്കും. Read on deshabhimani.com

Related News