ഓൺലൈൻ റിച്ചാണ‌്



സ‌്മാർട്ട‌്ഫോണുകളുടെ കടന്ന‌ുവരവ‌് ഇന്ന‌് ഒരു പരിധിവരെ ആളുകളെ ഓൺലൈൻ ജീവിതത്തിലേക്കാണ‌് നയിക്കുന്നത‌്. ഉപ്പ‌ുതൊട്ട‌് കർപ്പൂരം വരെ കൈയിലെ സ്മാർട്ട‌് ഫോണിൽ ലഭ്യം. ഓൺലൈൻവഴി എന്തും വാങ്ങാനായി വിവിധ തരം ആപ്ലിക്കേഷനുകളും സജ്ജം.   അഡോബിയുടെ  പുതിയ പഠനം അനുസരിച്ച‌് ഇന്ത്യയിൽ സ‌്മാർട‌്ഫോൺ ഉള്ളവരിൽ  89 ശതമാനം ഇന്ത്യക്കാരും ഓൺലൈൻവഴിയാണ‌് സാധനം വാങ്ങുന്നത‌് എന്നാണ്‌.  കൗമാരക്കാർ ഒരേസമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുന്നതായും പഠനത്തിൽ പറയുന്നു.   ഇന്ന‌്  ദിനംപ്രതി  ഓൺലൈൻ ഷോപ്പിങ‌് ആപ്ലിക്കേഷനുകൾ ഉടലെടുക്കുകയാണ‌്. എന്തും ഒരു ക്ലിക്കിൽ മുന്നിൽ ലഭ്യം. ഓൺലൈനായി  ഭക്ഷണം വാങ്ങാൻമാത്രം ഉടലെടുത്ത ആപ്ലിക്കേഷനുകളും കുറവല്ല. കംപ്യൂട്ടറുകളെ അപേക്ഷിച്ച‌് ഫോണുകൾവഴിയാണ‌് ഓൺലൈൻ ഷോപ്പിങ‌് നടത്തുന്നതും.  88 ശതമാനം പേർ വീഡിയോ കോളിങ് സംവിധാനം ഉപയോഗിക്കുന്നവരും 85 ശതമാനം പേർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണെന്നും പഠനത്തിൽ പറയുന്നു.  Read on deshabhimani.com

Related News