വ്യാജന്മാരെ തുരത്തി ഫെയ‌്സ‌് ബുക്ക‌്



  വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പലരെയും കുടുക്കുന്നവർക്ക‌് എട്ടിന്റെ പണി നൽകിയിരിക്കുകയാണ‌് ഫെയ‌്സ‌് ബുക്ക‌്. ആയിരമല്ല, പതിനായിരമല്ല 300 കോടി അക്കൗണ്ടാണ‌് ഫെയ‌്സ‌് ബുക്ക‌് പൂട്ടിച്ചത‌്. ആറുമാസംകൊണ്ടാണിത‌്. തെറ്റായ ഐഡികളും നമ്പരുകളും ഉപയോഗിച്ച‌് ഉണ്ടാക്കുന്ന ഫെയ‌്സ‌് ബുക്ക‌് അക്കൗണ്ടുകൾ പല രാജ്യങ്ങളുടെയും സുരക്ഷയ‌്ക്ക‌് ഭീഷണിയായ അവസരത്തിലാണ‌് കർശന നടപടിക്ക‌് സുക്കർ ബർഗ‌് ഉത്തരവിട്ടത‌്. ഫെയ‌്സ്ബുക്കിലൂടെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് ആരോപിച്ച് കമ്പനിക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഫെയ‌്സ്ബുക്ക് ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതെന്ന് കമ്പനി വ്യക്തമാക്കി.  ഒരോ അക്കൗണ്ടിനുമുള്ള ആക്ടിവിറ്റി പാറ്റേൺ നോക്കിയാണ് ആ അക്കൗണ്ടുകൾ വ്യാജമാണോ അല്ലയോ എന്ന് തീരുമാനിക്കുക. മാസത്തിൽ 230 കോടി ആക്ടീവ് ഉപയോക്താക്കളാണ് ഫെയ‌്സ്ബുക്കിനുള്ളത്. ഇതിൽ അഞ്ച് ശതമാനം അക്കൗണ്ടും വ്യാജമാണെന്ന് കമ്പനി ഈവർഷം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. Read on deshabhimani.com

Related News