വ്യാജനെ തടയാം ; വാട്‌സാപ് ഇൻഫർമേഷൻ ഹബ്ബ്‌ ആരംഭിച്ചു



കോവിഡ്‌ ബാധ പടർന്നുപിടിക്കുന്നതിനിടെ ആശങ്ക പടർത്തുന്ന വ്യാജ സന്ദേശങ്ങളും പെരുകുകയാണ്‌. ഇതിനെ പ്രതിരോധിക്കാൻ വാട്‌സാപ് കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ  കൈമാറുന്നതിന്‌ ഇൻഫർമേഷൻ ഹബ്ബ്‌ ആരംഭിച്ചു. ലോകാരോഗ്യ സംഘടന, യൂനിസെഫ്‌, യുഎൻഡിപി എന്നിവയുമായി സഹകരിച്ചാണ്‌ വാട്‌സാപ്‌ കൊറോണ വൈറസ്‌ ഇൻഫർമേഷൻ ഹബ്ബ്‌ ആരംഭിച്ചിരിക്കുന്നത്‌.  ജനങ്ങളിലേക്ക് കോവിഡുമായി ബന്ധപ്പെട്ടുള്ള ശരിയായ  വിവരങ്ങൾ നൽകുന്നതിനാണ്‌ നീക്കം. കോവിഡുമായി  ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണങ്ങൾ തടയാനായി ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും നടപടി ആരംഭിച്ചുകഴിഞ്ഞു. whatsapp.com/coronavirus എന്ന ലിങ്കില്‍ ഇന്‍ഫര്‍മേഷന്‍ ഹബ്ബ് ലഭിക്കും. വാട്‌സാപ് ഉപയോഗിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, നേതാക്കള്‍, സർക്കാർ, വ്യവസായങ്ങള്‍ എന്നിവര്‍ക്കുവേണ്ടിയുള്ള നിർദേശങ്ങളും ഇതിലുണ്ട്. കൃത്യമായ വിവരങ്ങൾ എങ്ങനെ അറിയാമെന്നും വ്യാജ വാർത്തകൾ എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും ഇതിൽ ലഭിക്കും. Read on deshabhimani.com

Related News