ഫെയ്‌സ്‌ബുക്ക്‌ പരസ്യവും ആരോഗ്യത്തിന്‌ ഹാനികരം



ഫെയ്‌സ്‌ബുക്കിലൂടെ നമ്മുടെ മുന്നിൽ ദിവസവും എത്തുന്നത്‌ ആയിരക്കണക്കിനു പരസ്യങ്ങളാണ്‌. ഇതിൽ പലതും തെറ്റായ സന്ദേശമാണ്‌ പ്രചരിപ്പിക്കുന്നത്‌. ഇതിൽ  നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ചില തെറ്റായ വിവരങ്ങളും കടന്നുകൂടിയിട്ടുണ്ട്‌.  ഫെയ്‌സ്‌ബുക്കിലൂടെ വാക്സിൻവിരുദ്ധ സന്ദേശങ്ങൾ തുടർച്ചയായി ഉപയോക്താക്കളിലേക്കെത്തുന്നുവെന്നാണ്‌ ഗവേഷകർ പറയുന്നത്‌. ഇത്തരം വസ്തുതാവിരുദ്ധ പരസ്യങ്ങൾക്ക്‌ സാമ്പത്തിക സഹായം ചെയ്യുന്നത്‌ രണ്ട്‌ സംഘടനകളാണെന്നും ഗവേഷകർ വ്യക്തമാക്കി.  ഇത്തരത്തിൽ  വാക്സിൻവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഫെയ്‌സ്‌ബുക്കിന്റെ പങ്ക്‌ വലുതാണ്‌. ഇങ്ങനെ ഇവർ ഉന്നംവയ്ക്കുന്ന പ്രേക്ഷകരിലേക്ക്‌ തെറ്റായ വിവരങ്ങൾ എത്തുകയും ചെയ്യുന്നു. വാക്സിൻ എന്ന ആനുകാലികത്തിൽ ഇതുമായി ബന്ധപ്പെട്ട ലേഖനം പ്രസിദ്ധീകരിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിൽനിന്ന്‌ വാക്സിൻവിരുദ്ധ പരസ്യങ്ങൾ ഒഴിവാക്കാനും വാക്സിനേഷനെ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കങ്ങൾക്ക്‌ തുടക്കം കുറിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News