ബിഎസ്‌എൻഎല്ലിൽ സംസാരിക്കു; പണം നേടൂ



നിങ്ങൾക്ക്‌ നിരസിക്കാൻ കഴിയാത്ത പുത്തൻ ഓഫറുമായി എത്തിയിരിക്കുകയാണ്‌ ബിഎസ്‌എൻഎൽ. അഞ്ച്‌ മിനിറ്റിൽ കൂടുതലുള്ള എല്ലാ വോയിസ്‌ കോളുകൾക്കും ബിഎസ്‌എൻഎൽ ഇനി ഇങ്ങോട്ട്‌ പണം നൽകും. നിലവിലുള്ള ഉപയോക്താക്കളെ പിടിച്ചുനിർത്താനും പുതിയവരെ ആകർഷിക്കാനും പോന്നതാണ്‌ പുതിയ ഓഫർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മറ്റ്‌ സർവീസ്‌ പ്രൊവൈഡേഴ്‌സിനെ തോൽപ്പിക്കുകയെന്ന ഉദ്ദേശ്യത്തിലാണ്‌ പുതിയ തീരുമാനം. ഓരോ അഞ്ച്‌ മിനിറ്റിനും ആറ്‌ പൈസ വീതം നൽകാനാണ്‌ നീക്കം. ബിഎസ്‌എൽ വയർലൈൻ, ബ്രോഡ്‌ബാൻഡ്‌, എഫ്‌ടിടിഎച്ച്‌ ഉപയോക്താക്കൾക്ക്‌ ഈ ഓഫർ ലഭ്യമാകും. ജിയോ അടുത്തിടെ ഉപയോക്താക്കളിൽനിന്ന്‌ മിനിറ്റിന്‌ ആറ്‌ പൈസ വീതം ചാർജ്‌ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ്‌ ബിഎസ്‌എൻഎല്ലിന്റെ നീക്കം. ബിഎസ്‌എൻഎല്ലിനെ എംടിഎൻഎല്ലുമായി ലയിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്‌. പുത്തൻ ഓഫർ കൂടുതൽ പേരെ ബിഎസ്‌എൻഎൽ ഉപയോഗിക്കാൻ പ്രേരിപ്പിക്കുമെന്നാണ്‌ പ്രതീക്ഷ. Read on deshabhimani.com

Related News