ഗ്യാലക്സി ഓണ്‍ മാക്സുമായി സാംസങ്



കൊച്ചി > സാംസങ് ഗ്യാലക്സി ഓണ്‍ മാക്സ് അവതരിപ്പിച്ചു. പുതിയ മോഡലില്‍ ഏറ്റവും കുറഞ്ഞ പ്രകാശത്തിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുന്ന എഫ്/1.7 സുഷിരത്തോടുകൂടിയുള്ള ക്യാമറയാണ് പ്രധാന സവിശേഷത. ചിത്രം എടുക്കുന്ന വേളയില്‍തന്നെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ചെയ്യാവുന്ന ക്യാമറാ മോഡ്ഉണ്ട്. ഒറ്റ ക്ളിക്കില്‍ത്തന്നെ ചിത്രംഎടുക്കുകയും എഡിറ്റിങ്ങും പോസ്റ്റിങ്ങും നടക്കുന്നസംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. എപ്പോള്‍ എവിടെ വേണമെങ്കിലുംപണമിടപാട് നടത്താവുന്ന സാംസങ് പേ മിനിയും ഫോണിലുണ്ട്. കറുപ്പിലും സ്വര്‍ണനിറത്തിലുംലഭ്യമായ ഇതിന്റെ വില 16,900 രൂപയാണ്. Read on deshabhimani.com

Related News