കൊച്ചി ഗവ. മോഡൽ എൻജിനീയറിങ് കോളേജ് 'ഹാക്ക് ഫോർ ടുമാറോ' ഡിസംബർ 17 മുതൽ



കൊച്ചി> കൊച്ചി ഗവ. മോഡൽ എൻജിനീയറിങ് കോളേജ് 'ഹാക്ക് ഫോർ ടുമാറോ' സംഘടിപ്പിക്കുന്നു. ഡിസംബർ 17, 18 തീയതികളിൽ കേരള സ്‌റ്റാർട്ടപ്പ് മിഷനിൽ( KSUM) വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമൂഹത്തെ വലയ്‌ക്കുന്ന പ്രശ്‌നങ്ങളിൽ നവീനമായ പരിഹാരങ്ങൾ വികസിപ്പിക്കുക എന്നതാണ് 24 മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ ഹാക്കത്തോണിന്റെ ലക്ഷ്യം. കോളേജിന്റെ വാർഷിക ടെക്‌നോ- മാനേജീരിയൽ ഫെസ്റ്റായ 'എക്‌സൽ 2022' ന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഹാക്കത്തോൺ. സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹപുരോഗതിക്കുതകുന്ന ആശയങ്ങൾ വികസിപ്പിക്കാനും സമാനമനസ്കരെ  പരിചയപ്പെടാനും പങ്കെടുക്കുന്നവർക്ക് സാധിക്കും. ഒന്നരലക്ഷം രൂപയാണ് ആകെ സമ്മാനതുക. താല്‌പര്യമുള്ളവർക്ക് ഡിസംബർ 15 വരെ hft.excelmec.org ൽ രജിസ്ട്രേഷൻ ചെയ്യാം. Read on deshabhimani.com

Related News