സ്‌റ്റാർട്ടപ്പുകളെ തേടി പ്രമുഖ കോര്‍പറേറ്റുകള്‍ കേരളത്തിലേക്ക്



തിരുവനന്തപുരം > സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് മികച്ച ബിസിനസ് അവസരം ലഭ്യമാക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ നവംബർ 2 മുതൽ 6 വരെ  കോർപറേറ്റ് ഡിമാൻഡ് വീക്ക് സംഘടിപ്പിക്കും. നാസ്കോം ഇൻഡസ്ട്രി പാർട്ണർഷിപ് പ്രോഗ്രാമുമായി (എൻഐപിപി) സഹകരിച്ച് നടത്തുന്ന പരിപാടിയിൽ ആഗോളതലത്തിലെ ആറ് പ്രമുഖ കോർപറേറ്റുകൾ പങ്കെടുക്കും. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഫലബെല്ല, പിഎസ്എ ഗ്രൂപ്പ്‌, ക്രെഡിറ്റ് സൂയിസ്, ടാറ്റ എഐഎ എന്നീ കമ്പനികളാണ് സംസ്ഥാനത്തെത്തുന്നത്. ആദ്യഘട്ടത്തിൽ കോർപറേറ്റുകൾ തങ്ങളുടെ ആവശ്യങ്ങൾ സ്റ്റാർട്ടപ്പുകളുമായി സംവദിക്കും. തുടർന്ന് കോർപറേറ്റുകളുടെ ആവശ്യങ്ങൾക്കനുസൃതമായ പരിഹാരമുള്ളതോ,  അവ വികസിപ്പിക്കാൻ സാധിക്കുന്നതോ ആയ സ്റ്റാർട്ടപ്പുകൾ സ്‌റ്റാർട്ടപ്‌ മിഷൻ പ്രത്യേകം തയ്യാറാക്കിയ പോർട്ടലിലൂടെ നവംബർ 22 നു മുമ്പ്‌  അപേക്ഷിക്കണം. എൻഐപിപിയും സ്റ്റാർട്ടപ് മിഷനും സംയുക്തമായി മികച്ച ഉൽപ്പന്നങ്ങൾ തെരഞ്ഞെടുത്ത് ഡിസംബർ 5 നു മുമ്പ്‌ കോർപറേറ്റുകൾക്ക് കൈമാറും. ഡസംബർ 14 മുതൽ 19 വരെ കെ എസ് യു എം സംഘടിപ്പിക്കുന്ന വെർച്വൽ ബിഗ് ഡെമോ ഡേയിലേക്കുള്ള സ്റ്റാർട്ടപ്പുകളെ  കോർപറേറ്റുകൾ തെരഞ്ഞെടുക്കും. കെഎസ് യുഎമ്മിന്റെ യൂണിക് ഐഡി ഉള്ള സ്റ്റാർട്ടപ്പുകൾക്ക് http://bit.ly/ksumcdw   എന്ന ലിങ്കിൽ കോർപറേറ്റ് ഡിമാൻഡ് ഡേയ്ക്കായി രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് https://business.startupmission.in/nasscom. ഫോൺ: 9605206061. Read on deshabhimani.com

Related News