ഇൻസ്റ്റഗ്രാമിൽ വൻചോർച്ച



സിനിമാ താരങ്ങളും മറ്റു രംഗങ്ങളിലെ പ്രശ‌സ‌്തരും ഉൾപ്പെടെ  ലക്ഷക്കണക്കിന് ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പുറത്തായി. പ്രൊഫൈൽ ചിത്രം, ഫോളോവർമാരുടെ എണ്ണം, സ്ഥലം എവിടെയാണ് എന്നിങ്ങനെയുള്ള വിവരങ്ങളും  ഇ മെയിൽ വിലാസം, ഫോൺ നമ്പർ പോലുള്ള സ്വകാര്യ വിവരങ്ങളും പുറത്തായവയിൽപ്പെടും. സുരക്ഷാ ഗവേഷകനായ അനുരാഗ് സെൻ ആണ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ വിവരശേഖരം കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ മുംബൈയിലെ Chtrbox എന്ന സോഷ്യൽ മീഡിയ മാർക്കറ്റിങ് സ്ഥാപനം ശേഖരിച്ച വിവരങ്ങളാണ് ഇവയെന്ന് കണ്ടെത്തി. താരങ്ങളിൽനിന്ന‌് പണം വാങ്ങി പോസ‌്റ്റുകൾ തയ്യാറാക്കി നൽകുന്ന സ്ഥാപനമാണിത‌്. ഫോളോവർമാരുടെ എണ്ണം, ഇടപെടൽ, ലൈക്കുകൾ, ഷെയറുകൾ എന്നിവ കണക്കിലെടുത്ത് ഓരോ അക്കൗണ്ടിനും മൂല്യം കണക്കാക്കിയത് സംബന്ധിച്ച വിവരങ്ങളും അനുരാഗ് സെൻ കണ്ടെത്തിയ വിവരശേഖരത്തിലുണ്ട്. Read on deshabhimani.com

Related News