ഗൂഗിൾ പ്ലേസ‌്റ്റോറിനും പണി കിട്ടി



ആൻഡ്രോയിഡ‌് ഉപയോക്താക്കൾക്ക‌് ആപ്പുകൾ ലഭ്യമാക്കുന്ന ഗൂഗിൾ പ്ലേസ‌്റ്റോർ നിശ്ചലമായി. പ്ലേസ‌്റ്റോർ തുറന്നവർക്ക‌് ‘സെർവർ എറർ’ എന്ന സന്ദേശമാണ‌് ലഭിച്ചത‌്. ഞായറാഴ‌്ച രാവിലെ 7.30 മുതൽ വൈകിട്ട‌് 4.59 വരെയാണ‌് തകരാർ അനുഭവപ്പെട്ടത‌്. കൃത്യമായ കാരണം എന്തെന്ന‌് ഇതുവരെ കണ്ടെത്താനായില്ല. ഗൂഗിളും ഇത്‌ സംബന്ധിച്ച‌് ഔദ്യോഗിക പ്രതികരണത്തിന‌് തയ്യാറായിട്ടില്ല. ഫെയ‌്സ‌്ബുക്ക‌്, ട്വിറ്റർ എന്നീ നവമാധ്യമങ്ങളിലൂടെയാണ‌് സർവീസ‌് തകരാറിനെപ്പറ്റി അറിഞ്ഞത‌്. മൊബൈൽ ഉപയോഗിക്കുന്നവർക്ക‌് മാത്രമാണ‌് ഈ സാങ്കേതിക തകരാർ ഉണ്ടായതെന്നും പ്ലേസ‌്റ്റോർ വെബ‌് കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലേയും അമേരിക്കയിലേയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേയും ഉപയോക്താക്കൾക്കാണ‌് തടസ്സം അനുഭവപ്പെട്ടത‌്. എന്നാൽ, എല്ലാ ഫോണുകളിലും തകരാർ റിപ്പോർട്ട‌് ചെയ്തിട്ടില്ല.  Read on deshabhimani.com

Related News