ഗൂഗിൾ പിക്‌സൽ 4 ഇന്ത്യയിലേക്കില്ല



ഗൂ​ഗിള്‍ പുതിയ ഫോണിനായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് വെറുതെയായെന്നാണ് പുറത്തുവരുന്ന  വാര്‍ത്ത. ​ഗൂ​ഗിളിന്റെ​ പിക് സല്‍ 4, പിക്‌സല്‍  4 എക‌്‌സല്‍ എന്നിവ ഇന്ത്യയില്‍ ലഭിക്കില്ല. ഈ ഫോണുകളു‌ടെ വില്‍പ്പന ഇന്ത്യയില്‍ ഇല്ലെന്ന്  ​ഗൂ​ഗിള്‍ ഔദ്യോ​ഗികമായി അറിയിച്ചു. ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ പുറത്തിറക്കിയ ഫോണുകള്‍ ഒക്ടോബര്‍ 24 മുതല്‍ ലോകത്തിന്റെ മറ്റിടങ്ങളില്‍ ലഭ്യമാകും.  ഫോൺ ഇന്ത്യയിൽ ലഭിക്കാതിരിക്കാൻ കാരണം 60 ജിഗാ ഹെർട്‌സ്‌ സ്‌പെക്‌ട്രം ലൈസൻസിങ്‌ പ്രശ്‌നത്തെ തുടർന്നാണ്‌. പിക്‌സൽ 4– 57,000,- 4എക്‌സൽ–64,000 രൂപയുമാണ്‌ വില. കുറുപ്പ്, വെള്ള, ലിമിറ്റഡ് എഡിഷനില്‍ ഓസോ, ഓറഞ്ച് എന്നീ നിറങ്ങളിലാണ് വിപണിയിലെത്തുക. ഏറ്റവും വേഗതയേറിയ -ഫെയിസ്‌ അൺലോക്കാണ്‌ ഫോണിന്റെ  സവിശേഷത.   Read on deshabhimani.com

Related News