ഹാപ്പി 21 ബെർത്ത്‌ഡെ ഗൂഗിൾ



നമ്മുടെ എല്ലാ സംശയങ്ങളും ഒറ്റ ക്ലിക്കിൽ ഗൂഗിൾ മാറ്റിത്തരാൻ തുടങ്ങിയിട്ട്‌ 21 വർഷം. 1998 സെപ്‌തംബർ 27നാണ്‌ ഗൂഗിൾ പ്രവർത്തനമാരംഭിച്ചത്‌. തങ്ങളുടെ 21–-ാം പിറന്നാൾ ഗൂഗിൾ ആഘോഷിച്ചത്‌ പ്രത്യേകം തയ്യാറാക്കിയ ഗൂഗിൾ ഡൂഡിലിലൂടെയാണ്‌. തൊണ്ണൂറുകളിലെ ഡെസ്ക്‌ടോപ്പ്‌ കംപ്യൂട്ടർ സ്‌ക്രീനിൽ ഗൂഗിളിന്റെ ലോഗോ കാണുന്ന തരത്തിലാണ്‌ വെള്ളിയാഴ്ച ഗൂഗിൾ തങ്ങളുടെ ഡൂഡിൽ പുറത്തിറക്കിയത്‌. അമേരിക്കയിലെ സ്റ്റാൻഫോർഡ്‌ സർവകലാശാലയിൽ പിഎച്ച്‌ഡി വിദ്യാർഥികളായിരിക്കെ 1998ലാണ്‌ ലാറി പേജും സെർഗി ബിനും ചേർന്ന് ലോകത്തിലെത്തന്നെ ഏറ്റവും വലിയ സെർച്ച്‌ എൻജിനായ ഗൂഗിൾ സ്ഥാപിച്ചത്‌. ഇന്റർനെറ്റ്‌ സേവനങ്ങളും ഉൽ‌പ്പന്നങ്ങളും ലഭ്യമാക്കുന്ന യു‌എസ് ആസ്ഥാനമായുള്ള മൾട്ടി-നാഷണൽ ടെക്നോളജി കമ്പനിയായ ഗൂഗിളിൽ  പേരിടാത്ത ഒരു സെർച്ച് എൻജിൻ, ഓൺലൈൻ പരസ്യ സാങ്കേതികവിദ്യകൾ, ക്ലൗഡ് കംപ്യൂട്ടിങ്‌ എന്നിവയും ഉൾപ്പെടുന്നു. കുട്ടിക്കാലത്തെ ചിത്രങ്ങൾ കണ്ട്‌ ഞങ്ങൾ 21–-ാം ജന്മദിനത്തിലേക്ക്‌ കടക്കുകയാണെന്നാണ്‌ ഗൂഗിൾ ഇന്ത്യ ട്വീറ്റ്‌ ചെയ്തത്‌. Read on deshabhimani.com

Related News