എക്‌സലിന്റെ ഫ്ലാഗ്ഷിപ്പ് ഇവന്റ് ലോഞ്ച് ചെയ്തു



കൊച്ചി> ഗവ: മോഡൽ എഞ്ചിനിയറിങ്ങ്  കോളേജിന്റെ ആനുവൽ ടെക്നൊ- മാനേജീരിയൽ ഫെസ്റ്റായ എക്‌സലിന്റെ 21-മത്തെ എഡിഷന്റെ ഭാഗമായ ഫ്ലാഗ്ഷിപ്പ് ഇവന്റ് - IBeTo(ഐബിടൊ) 2020 (Innovations for a better tomorrow) ലോഞ്ച് ചെയ്തു. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ടെക്നോളജിയിലൂടെ ആധുനികമായ പരിഹാരങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആണ് IBeTo 2020 ലോഞ്ച് ചെയ്തിരിക്കുന്നതെന്നു സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.   'ഐഡിയ പിച്ചിങ്ങ്, ഡെവലപ്പിങ്ങ്, പ്രോട്ടോടൈപ്പിങ്ങ് എന്നീ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈ ഇവന്റ് കുട്ടികളുടെ ശാസ്ത്രീയ മനോവൃത്തിയും ചിന്താശേഷിയും  വർദ്ധിപ്പിക്കുന്ന ഒന്നാണ്. ഈ മഹാമാരിക്കിടയിലും IEEE HAC, IEEE SB MEC, ഗേൾസ്ക്രിപ്റ്റ് കൊച്ചി എന്നീ സംഘടകളോടൊപ്പം എക്സൽ 2020 നടത്തുന്ന ഈ ഇവന്റ്, യുവമനസ്സുകളുടെ നവീകരണത്തിനായുള്ള ഒരവസരം കൂടിയാണ്. വിജയികളാകുന്ന ടീമുകൾക്ക് 1 ലക്ഷം രൂപ ക്യാഷ് പ്രൈസും ആകർഷകമായ അവസരങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്'-പത്രക്കുറിപ്പില്‍ പറഞ്ഞു.   Read on deshabhimani.com

Related News