കൊച്ചി ഗവ: മോഡല്‍ എന്‍ജിനീയറിങ് കോളേജ്'ഫിന്‍ നെക്സ്റ്റ്' സംഘടിപ്പിച്ചു



കൊച്ചി> സാമ്പത്തിക-സാങ്കേതിക മേഖലകളിലെ പ്രമുഖരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, കൊച്ചി ഗവ: മോഡല്‍ എന്‍ജിനീയറിങ് കോളേജ് നവംബര്‍ ആറിന് 'ഫിന്‍ നെക്സ്റ്റ്' ഫിന്‍ടെക് സമ്മേളനം സംഘടിപ്പിച്ചു. കോളേജിന്റെ വാര്‍ഷിക ടെക്‌നോ മാനേജീരിയല്‍ ഫെസ്റ്റായ 'എക്‌സല്‍'  23 ാം എഡിഷന്റെ ഭാഗമായിട്ടായിരുന്നു സമ്മേളനം. ഈ മേഖലകളില്‍ വൈശിഷ്ട്യം നേടിയവരെ പരിചയപ്പെടാന്‍ പങ്കെടുത്തവര്‍ക്കും പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയത്തിലൂടെ നേടിയ ഉള്‍ക്കാഴ്ച്ചകള്‍ നല്‍കാന്‍ പ്രഭാഷകര്‍ക്കും സാധിച്ചു. ഹുറുണ്‍ ഇന്ത്യയുടെ സ്ഥാപകനും എം.ഡി. യുമായ അനസ് റഹ്മാന്‍ ജുനൈദ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇത്തരം അവസരങ്ങള്‍ ഒരുക്കുന്നതില്‍ കോളേജിനെ അഭിനന്ദിച്ച അദ്ദേഹം ഇന്ത്യയിലെ സമ്പത്ത് ഉത്പാദനത്തെക്കുറിച്ച് തന്റെ പ്രഭാഷണത്തില്‍ സംസാരിച്ചു. മില്ല്യണ്‍ഡോട്ട്‌സ് എഡ്യുവിന്റെ സ്ഥാപകനായ കെന്‍സ് മില്ല്യണ്‍ഡോട്ട്‌സ്, എല്‍. ഡി. എസ്. & കോ ന്റെ സഹസ്ഥാപകനും മാനേജിങ് പാര്‍ട്ട്ണറുമായ സി. എ. ലിജില്‍ ലക്ഷ്മണ്‍,  മൊണെക്‌സോവിന്റെ സ്ഥാപകനും സി.ഇ.ഒ. യുമായ മുകേഷ് ബബ്‌ന തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു. സിനാപ്‌സിന്റെ സഹസ്ഥാപകനും സി.ഇ. ഒ. യുമായ റോബര്‍ട്ട് ഷാ, ക്വിക്ക്‌പേയുടെ സി.ഇ. ഒ. യും സ്ഥാപകനുമായ സഞ്ജയ് ദാസ്, ചില്ലര്‍ പേയ്‌മെന്റ് സൊലൂഷ്യന്‍ സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി. ആയ ആസിഫ് ബഷീര്‍ തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയുടെ ഭാഗമായി ചടങ്ങില്‍ സംബന്ധിച്ചു.   Read on deshabhimani.com

Related News